മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. കലാരംഗങ്ങളില്‍ മേന്മ കാട്ടുന്നതാണ്. വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുകയും അതില്‍ വിജയം കൈവരിക്കുകയും ചെയ്യും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
കടബാധ്യതകള്‍ കൂടി വരാന്‍ ഉള്ള സാധ്യതയുണ്ട്. പത്രപ്രവര്‍ത്തകര്‍ക്കും ഗ്രന്ഥകാരന്മാര്ക്കും ഈ സന്ദര്‍ഭം അനുകൂലമാണ്. ബിസിനസ്സില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയെന്നും വരും. വര്‍ക്ക്ഷോപ്പുകളും മറ്റുമായി ബന്ധപ്പട്ട യന്ത്രസാമഗ്രികള്‍ക്ക് പണം മുടക്കേണ്ടിവരും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
കലാകാരന്മാര്ക്ക് പ്രശസ്തിയും അവാര്‍ഡുകളും ലഭിക്കാനിടയുണ്ട്. വാഹനാപകടം, ഷോക്ക് എന്നീ അപകടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. എല്ലാ രംഗങ്ങളിലും കര്‍മശേഷി പ്രകടിപ്പിക്കും. ഭാര്യയുടെ സ്വത്ത് ലഭിച്ചേക്കും. ബിസിനസില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
പൂര്‍ത്തിയാക്കാത്ത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കും. ദൂരയാത്രകള് ആവശ്യമായി വന്നേക്കാം. ഭൂമി വാങ്ങിക്കും. എല്ലാ പ്രവൃത്തിയിലും നിയന്ത്രണവും മിതത്വവും നിലനിര്‍ത്തും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
ഗൃഹത്തില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്താനിടവരും. കൃഷിക്കാര്‍ക്ക് നഷ്ടകഷ്ടങ്ങള്‍ ഉണ്ടാകും. ദേഹാരോഗ്യം കുറയും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
താമസസ്ഥലത്തിന് തൊട്ടുള്ള ഭൂമി അധീനതയില്‍ വന്നുചേരും. കരാര്‍ മുഖേനയോ എഗ്രിമെന്റ് മുഖേനയോ പണം കൈവശം വന്നുചേരും. ദൂരയാത്രകള് ചെയ്യേണ്ടതായി വരും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉദയംചെയ്തെന്ന് വരാം. ധാര്‍മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇടവരുന്നതാണ്. ഉന്നതമായ വിവാഹബന്ധം ഉറപ്പിക്കുന്നതാണ്. ഉളുക്ക്, ചതവ് ഇവ വരാതെ സൂക്ഷിക്കുക.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
എല്ലാ കാര്യങ്ങളിലും നിയന്ത്രണം പാലിക്കും. പ്രവര്‍ത്തനങ്ങളെല്ലാം ദൂരദൃഷ്ടിയോടെ ആസൂത്രണം ചെയ്യും. കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും. ബിസിനസ്സില്‍ ചില വിഷമതകള്‍ വന്നുചേരാനിടയുണ്ട്. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളും ഉണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
കര്‍മസ്ഥാനം മോടിപിടിപ്പിക്കും. ബിസിനസ്സില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. ബന്ധുജനങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. ധാന്യങ്ങളും മറ്റും ശേഖരിച്ചുവയ്ക്കുന്നതില്‍ കഴിവു കാണിക്കും. മത്സരപരീക്ഷകളിലും ഊഹക്കച്ചവടങ്ങളിലും വിജയം കൈവരിക്കും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സന്താനങ്ങളെ ഉന്നതപദവിയില്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കഴിയും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സുഹൃദ് സഹായമുണ്ടാകും. ലോട്ടറി ലഭിക്കാനുള്ള സാധ്യതയുണ്ട്. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥന്മാര് രമ്യതയില്‍ പെരുമാറും. ശത്രുക്കളില്‍നിന്ന് ബുദ്ധിമുട്ടുകളനുഭവപ്പെടും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ഔദ്യോഗിക ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ വന്നുചേരും. ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. എന്നാലും ആരോഗ്യനില തൃപ്തികരമായിരിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: