കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്‌റല്‍ സയന്‍സസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജി.ഐ.എസ് ആണ് സോഫ്റ്റ് ലാബിന്റെ സാങ്കേതിക സഹകരണത്തോടെ ഒരാഴ്ചത്തെ കോഴ്‌സ് നടത്തുന്നത് . ഏപ്രിലില്‍ ആരംഭിക്കും. ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ തിയറിയും പ്രായോഗിക പരിശീലവും ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. ഡ്രോണ്‍ പറത്തുന്നതിന് പുറമേ അസംബ്ലിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവ പഠിക്കുന്നതിനും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും മനസ്സിലാക്കുന്നതിനും അവസരമുണ്ട് . പരിശീലനം വിജയകരമായ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത റിമോട്ട് പൈലറ്റ് ലൈസന്‍സ് ലഭിക്കും. പതിനെട്ടിനും 60 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും https://ses.mgu.ac.in എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍ 7012147575
പ്രതികരിക്കാൻ ഇവിടെ എഴുതുക: