തിരുവനന്തപുരം: സമൂഹമാധ്യമത്തിന് സന്തോഷത്തിന്റെ ദിവസമായിരുന്നു കലാമണ്ഡലം സത്യഭാമയിലൂടെ എത്തിച്ചേര്‍ന്നത്. കാരണം വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ എസ് എഫ് ഐക്കാര്‍ ക്രൂരമായി ജനകീയ വിചാരണ ചെയ്ത് കൊലപ്പെടുത്തിയപ്പോള്‍ പതുങ്ങിയിരുന്ന സാംസ്കാരിക നായകന്മാരെ രംഗത്തിറക്കാന്‍ കലാമണ്ഡലം സത്യഭാമയെക്കൊണ്ട് ആയല്ലോ എന്ന് ചിലരെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയാണ്.
സാധാരണക്കാരായ സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബയും അച്ഛന്‍ ജയപ്രകാശും പ്രതികരിക്കാനാകതെ പകച്ചുനില്‍ക്കുന്ന ദിവസങ്ങളായിരുന്നു അത്. കാരണം എസ് എഫ് ഐ എന്നത് ഇവിടുത്തെ ഭരണവര്‍ഗ്ഗത്തിന്റെ തന്നെ പ്രതിനിധികളാണല്ലോ. അതിനാല്‍ അവര്‍ക്കെതിരായ പ്രതികരണത്തിന് പുറത്ത് നിന്നും പിന്തുണ വേണ്ടിയിരുന്ന സമയത്ത് ഇവരെല്ലാം ഇരുളില്‍ പതുങ്ങിയിരിക്കുകയാണ്. ഭരണപക്ഷത്ത് നിന്നുള്ള അനുകൂലപ്രതികരണങ്ങള്‍ക്ക് ഈ അച്ഛനും അമ്മയും കാതോര്‍ത്ത് കഴിയുന്ന നിമിഷങ്ങളായിരുന്നു അവ. അവരുടെ അരുമയായ ഒരേയൊരു മകനെ നഗ്നനാക്കി നിര്‍ത്തി ബെല്‍റ്റ് പൊട്ടുവരെയും ഇലക്ട്രിക് വയര്‍ കൊണ്ടും അടിച്ച് ബോധം കെടുത്തിയ സംഘടനയുടെ തേര്‍വാഴ്ചയ്‌ക്കെതിരെ ഇടത് കോട്ടയാകെ മൗനം പാലിച്ച ചരിത്രത്തിലെ കറുത്ത നിമിഷം. അന്ന് ഇടത് സാംസ്കാരിക നായകന്മാരില്‍ ഒരുത്തനും നാവുയര്‍ന്നില്ല.
ഇപ്പോള്‍ കലാമണ്ഡലം സത്യഭാമ കറുത്തവര്‍ മോഹിനിയാട്ടത്തിന് യോജിക്കില്ല എന്ന ജാതീയ അധിക്ഷേപം നടത്തിയപ്പോള്‍ ഇവര്‍ ഒരാളല്ല, എല്ലാവരും എല്ലാ കോണുകളില്‍ നിന്നും ചാടി വീണിരിക്കുകയാണ്. സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദനും സംഗീത നാടക അക്കാദമിയും സാഹിത്യ അക്കാദമിയും എല്ലാം എല്ലാം….ബിജെപിയ്‌ക്കെതിരായ ആയുധമാണ് കഴിഞ്ഞ കുറച്ചുകാലമായി ഇടത് പക്ഷത്തിന് ജാതി. പക്ഷെ ഇക്കുറി മിന്നല്‍ വേഗത്തില്‍ ബിജെപി പ്രതികരിച്ചപ്പോള്‍ ഞെട്ടിയത് ഇടത് വേദികളാണ്.
കാരണം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ഉടനെ പ്രശ്നത്തില്‍ കലാമണ്ഡലം സത്യഭാമയുടെ പ്രസ്തവാനയ്‌ക്കെതിരെ പ്രതികരിച്ചു. പിന്നാലെ ബിജെപി നേതാക്കള്‍ ആല്‍.എല്‍. വി. രാമകൃഷ്ണനെ വീട്ടില്‍ ചെന്ന് കണ്ട് പിന്തുണ അറിയിച്ചു. അതിനും പുറമെ സുരേഷ് ഗോപി തന്റെ കുടുംബവക ക്ഷേത്രത്തില്‍ ആല്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. കലാമണ്ഡലം സത്യഭാമയുടെ ജാതീയ അധിക്ഷേപത്തിനെതിരെ കേരളത്തില്‍ ബിജെപി ഉരുക്കുകോട്ട പോലെ ആര്‍എല്‍വി രാമകൃഷ്ണന് സംരക്ഷണം നല്‍കിയതോടെ ഇടത് കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന് ശക്തി കുറഞ്ഞിരിക്കുകയാണ്.
ജാതീയതയുടെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെയും ശങ്കറിനെയും കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്താക്കിയത് മറക്കാറായിട്ടില്ല. ബ്രാഹ്മണിക്കല്‍ ഹെജിമണി (ബ്രാഹ്മണരുടെ അധീശത്വം)) എന്ന ഇല്ലാത്ത ഉമ്മാക്കി ബിജെപിയുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമം ഇനിയുള്ള കാലം സിപിഎമ്മിന് നടക്കുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: