മാലെ: : ചൈനീസ് അനുകൂല നിലപാടുളള മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയുമായി അനുനയത്തിന്. മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
മാലദ്വീപിന് ഇന്ത്യ കടാശ്വാസം നല്‍കണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു.മാലദ്വീപിന് സഹായം നല്കുന്നതില് ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്. ഇന്ത്യ വലിയ പദ്ധതികള്‍ മാലദ്വീപില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുയിസു പറഞ്ഞു.ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മാലദ്വീപ് ഏകദേശം 400.9 ദശലക്ഷം യുഎസ് ഡോളറാണ് ഇന്ത്യക്ക് നല്‍കാനുള്ളത്.മേയ് 10നകം ഇന്ത്യന്‍ സൈനികരെ രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്ന് നേരത്തേ മുഹമ്മ മുയിസു ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ സൈനികരെ പിന്‍വലിക്കല്‍ നടപടികള്‍ തുടങ്ങി.
ഭാരിച്ച വായ്പകളാണ് ഇന്ത്യയില്‍ നിന്ന് മാലദ്വീപ് സ്വീകരിച്ചിട്ടുളളതെന്ന് മുഹമ്മദ് മുയിസു പറഞ്ഞു. മാലദ്വീപിന്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് വായ്പ തിരിച്ചടയ്ക്കാനുള്ള അവസരം നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. വായ്പകളുടെ തിരിച്ചടവില്‍ ഇന്ത്യ നടപടികള്‍ സുഗമമാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു മുഹമ്മദ് മൊയ്സു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: