അധികം തവണ സിപിഎമ്മും ചിലപ്പോഴൊക്കെ എഐഎഡിഎംകെയും കോണ്‍ഗ്രസും ജയിച്ച മണ്ഡലമാണ് കോയമ്പത്തൂര്‍ ലോക് സഭാ മണ്ഡലം. ഇവിടെ സിപിഎം എന്നും ഡിഎംകെയുടെ സഖ്യത്തോടെ ജയിച്ച മണ്ഡലം കൂടിയാണ് ഇത്. എന്നാല്‍ ഇക്കുറി സിപിഎമ്മുകാര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞതോടെ തന്നെ സ്ഥലം വിട്ടു. പകരം ആ സീറ്റ് ഡിഎംകെ ഏറ്റെടുത്തു.
കോയമ്പത്തൂര്‍ സീറ്റ് സ്റ്റാലിന് സിപിഎമ്മിന്റെ കയ്യില്‍ നിന്നും വാങ്ങിയതിന് ഒറ്റ ലക്ഷ്യമേയുള്ളൂ- അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ അണ്ണാമലൈയെ തോല്പിക്കുക. അതോടെ ഫലത്തില്‍ കോയമ്പത്തൂരിലെ പോര് അണ്ണാമലൈ- സ്റ്റാലിന് പോരായി മാറിയിരിക്കുകയാണ്.
സ്റ്റാലിന് കുടുംബത്തെയും ഡിഎംകെയും ഇത്രയധികം ക്ഷീണം ഏല്‍പ്പിച്ച മറ്റൊരു രാഷ്ട്രീയക്കാരന് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഡയറിയിലെ വെളിപ്പെടുത്തല്‍ മൂലം ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് രാജിവെച്ച് പുറത്തുപോകേണ്ടിവന്നു. തമിഴ്നാട്ടില്‍ ഏറെ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിച്ച് സ്റ്റാലിന് കൊണ്ടുവന്ന ധനമന്ത്രിയാണ് പളനിവേല്‍ ത്യാഗരാന് എന്നോര്‍ക്കണം.
പിന്നീട് അഴിമതിക്കാരായ കെ.പൊന്മുടി, സെന്തില്‍ ബാലാജി എന്നിവര്‍ക്ക് രാജിവെച്ച് പുറത്തുപോകേണ്ടി വന്നു. അവരുടെ അഴിമതികളുടെ ഭാഗമായി ഇഡി റെയ്ഡ് ചെയ്തശേഷമാണ് ഇരുവരും പുറത്തുപോകേണ്ടിവന്നത്.
അണ്ണാമലൈയ്ക്കൊപ്പം മോദിയുടെ പ്രത്യേക ശ്രദ്ധ തമിഴ്നാട്ടില്‍ പതിഞ്ഞതും അവിടുത്തെ രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റം വരുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ചെങ്കോല്‍ കൊണ്ടുവന്നത് തമിഴ്നാട്ടില്‍ നിന്നാണ്. വിശുദ്ധ ക്ഷേത്രങ്ങള്‍ എല്ലാം രാഷ്ട്രീയക്കാരുടെ തട്ടകമായെന്ന് വിശ്വഹിന്ദുപരിഷത്ത് കോണ്‍ഫറന്‍സില്‍ മധുരൈ അധീനത്തിലെ സ്വാമി ജ്ഞാനസംബന്ധര്‍ ആഞ്ഞടിച്ചത് സ്റ്റാലിനും ഡിഎംകെ സര്‍ക്കാരിനും എതിരായാണ്. ആ രാഷ്ട്രീയക്കാര്‍ വിശ്വാസികളില്‍ നിന്നും എല്ലാം കൊള്ളയടിക്കുന്നു, എന്നിട്ട് ഈ നാടിനെ ദ്രാവിഡനാടെന്ന് വിളിക്കുന്നു എന്നാണ് ശൈവഭക്തനായ സ്വാമി തുറന്നടിച്ചത്. ഇത് മോദിയുടെയും അണ്ണാമലൈയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയമാണ്.
പക്ഷെ കോയമ്പത്തൂര്‍ ലോക് സഭാ മണ്ഡലത്തില്‍ ബിജെപി ഇതുവരെ വിജയിച്ചിട്ടില്ല. പല്ലടം, സൂലൂര്‍, കവുണ്ടപ്പാളയം, കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ സൗത്ത്, സിംഗാനല്ലൂര്‍ എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കോയമ്പത്തൂര്‍ ലോക് സഭാ മണ്ഡലം. ഇവിടെ ബിജെപിയ്ക്ക് എടുത്ത് പറയാനുള്ള കഴിഞ്ഞ നിയമസഭപോരാട്ടത്തില് കോയമ്പത്തൂര്‍ സൗത്തില്‍ കമലഹാസനെ കെട്ടുകെട്ടിച്ച് ബിജെപിയുടെ വനതി ശ്രീനിവാസന് നേടിയ വിജയമാണ്. പക്ഷെ അണ്ണാമലൈയ്ക്ക് വിജയിക്കാന്‍ അത് പോര.
2019ല്‍ ബിജെപിയുടെ സി.പി. രാധാകൃഷ്ണന് 31.47 ശതമാനം വോട്ട് പിടിച്ച് രണ്ടാമതെത്തിയ മണ്ഡലമാണ്. പക്ഷെ അന്ന് ബിജെപിയ്ക്ക് പിന്തുണയായ എഐഎ ഡിഎംകെ ഉണ്ടായിരുന്നു. ഇന്ന് എഐഎ ഡിഎംകെ അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നു. സിംഗൈ ജി രാമചന്ദ്രനാണ് എഐഎഡിഎം കെ സ്ഥാനാര്‍ത്ഥി. ഡിഎംകെ കരുത്തനായ ഗണപതി പി രാജ് കുമാറിനെ നിര്‍ത്തിയിരിക്കുന്നു. അതായത് ജയിക്കാന്‍ അണ്ണാമലൈയ്ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരും. മാത്രമല്ല, വര്‍ഗ്ഗീയ ചേരിതിരിവുള്ള മണ്ഡലമായതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഡിഎംകെയിലേക്ക് കൂടുതലായി മറിയുന്ന മണ്ഡലം കൂടിയാണ്. കഴിഞ്ഞ തവണ ഒന്നരലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ പി.ആര്.നടരാജന് ജയിച്ച മണ്ഡലത്തില്‍ ഇക്കുറി ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് പക്ഷെ വിജയം എളുപ്പമാവില്ല. കാരണം എതിര്‍പക്ഷത്ത് അണ്ണാമലൈ ആണ്.
കോയമ്പത്തൂരില്‍ നിന്നും അണ്ണാമലൈ ജയിച്ചു കയറിയാല്‍ അത് ഡിഎംകെയുടെ അടിവേരിളക്കലിന് തുടക്കമാകും. പിന്നീട് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാമലൈ കത്തിക്കയറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: