ഇടുക്കി: ബി.ജെ.പിയില്‍ ചേരും, ചേരില്ല എന്നീ അഭ്യൂഹം നിലനില്‍ക്കെ, ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍ സി.പിഎം അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കി. ബി.ജെ പി നേതാവ് പ്രകാശ് ജാവഡേക്കറെ രാജേന്ദ്രന്‍ ദൽഹിയില്‍ ചെന്നു കണ്ടത് വിവാദമായിരുന്നു.
തമിഴ്‌നാട് ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ദുരൈ സ്വാമിയുടെ സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് താന്‍ ജാവഡേക്കറെ കണ്ടതെന്നാണ് രാജേന്ദ്രന്‍ പറയുന്നത്.
അതേസമയം ബി.ജെപി.യില്‍ ചേരുന്നതിനു മുന്നോടിയായി ചില കാര്യങ്ങള്‍ ജാവഡേക്കറോട് രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചതായി വാര്‍ത്ത പരന്നു. സി.പി.എമ്മിന്റെ പ്രതികാര നടപടികളില്‍ നിന്ന് സംരക്ഷണം ഉറപ്പു വരുത്തണമെന്നതാണത്രെ അതില്‍ പ്രധാനം.
ദേശീയ ന്യനപക്ഷ കമ്മിഷനില്‍ ഉന്നത പദവി, മൂന്നാര്‍ കേന്ദ്രമാക്കി ഒരു സൊസൈറ്റി തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചുവെന്നാണ് അദ്യൂഹം പരന്നത്. ചില പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്.
രാജേന്ദ്രനെ എന്തു വിലകൊടുത്തും നിലനിര്‍ത്തുകയെന്നത് സി.പിഎമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകാലമായതിനാല്‍. രാജേന്ദ്രന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ തങ്ങള്‍ക്ക് വലിയൊരു പ്രതിഛായ നഷ്ടം സംഭവിക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു. കുറുമാറ്റങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസിനെ ലാക്കാക്കി നടത്തിയ വീരസ്യങ്ങള്‍ ഒന്നാകെ അതോടെ തകര്‍ന്നടിയും. അതിനാല്‍ ഇലക്ഷന്‍ കഴിയുന്നതുവരെയെങ്കിലും രാജേന്ദ്രനെ പിടിച്ചു നിർത്താനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: