ന്യൂദല്‍ഹി : കടമെടുപ്പ് പരിധി വിഷയത്തില്‍ കേരളം നല്കിയ കണക്കുകള്‍ തെറ്റാണെന്ന് സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ .കേരളം വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമാണ്.
സാമ്പത്തിക അച്ചടക്കവുമായി ബന്ധപ്പെട്ട് സിഐജി റിപ്പോര്‍ട്ടിനെ കേരളം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ധനകാര്യ കമ്മിഷനാണ് കടമെടുപ്പ് പരിധി നിശ്ചയിച്ചതെന്നും അധികമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
കേസ് വീണ്ടും കോടതി നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പരിഗണിക്കാന്‍ മാറ്റി. കേന്ദ്രത്തിനുവേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ടരാമനും കേരളത്തെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: