Categories: Kerala

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന്റെ വില 50,000 രൂപയിലേക്ക്, ഇന്ന് കൂടിയത് ഗ്രാമിന് 100 രൂപ

Published by

കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. ഗ്രാമിന് ഇന്ന് 100 രൂപയാണ് കൂടിയത്. 6,180 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. പവന് 800 രൂപ കൂടി 49,440 രൂപയായി. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്.

രാജ്യാന്തര വിപണിയിലും സ്വർണവില കൂടി. ഒരു പവൻ സ്വർണം വാങ്ങാൻ 55,000 രൂപയോളം ചെലവ് വരും. 48,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലവർധനവാണ് കേരളത്തിലും പ്രതിഫലിച്ചത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് വില വർധന.

2024ല്‍ മൂന്ന് തവണയെങ്കിലും നിരക്കു കുറയ്‌ക്കുമെന്ന സൂചനയാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് കാരണം. ഇതോടെ അന്താരാഷ്‌ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,200 ഡോളറിന് മുകളിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 66,778 രൂപയായി ഉയര്‍ന്നു. നിരക്ക് കുറയ്‌ക്കല്‍ നടപടികളുമായി യുഎസ് കേന്ദ്ര ബാങ്ക് മുന്നോട്ടുപോകുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും കുതിപ്പുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by