ബഹ്റനിന്‍: ബന്യാമിന്റെ ‘ആടുജീവിതം’ വെറുമൊരു നോവലല്ല. യഥാര്‍ത്ഥ കഥയുടെ സാഹിത്യാവിഷ്ക്കരണം. മലയാള സാഹിത്യ ചരിത്രത്തിലിടം നേടിയ പിറവിക്ക് കാരണം നജീബിന്റെ ജീവിതാനുഭവം ആണ് എന്നത് എല്ലാവരും അറിയുന്ന സത്യം. പക്ഷേ ജീവിതം നോവലാക്കിയതിനു പിന്നിലെ ‘നിയോഗം’ മറ്റൊരു പ്രവാസിക്കായിരുന്നു. സുനില്‍ മാവേലിക്കര. നജീബ് ജോലി അഭ്യര്‍ത്ഥിച്ച് സുനിലിന്റെ മുന്നില്‍ വന്നു പെട്ടതാണ് തുടക്കം. നജീബ് തന്റെ പൂര്‍വകാല ജീവിതം വിവരിച്ചപ്പോള്‍ സുനിലിന്റെ ഉറക്കമാണ് നഷ്ടമായത്. സുനില്‍ അക്കാര്യം സുഹൃത്തായ ബന്യാമിനോട് പറഞ്ഞു. നജീബിന്റെ അനുഭവം താന്‍ എഴുതിയാല്‍ ഒന്നോ രണ്ടോ പേജിലൊതുങ്ങും അത് പോരാ ഈ ദുരന്ത കഥ ലോകം അറിയണം അതിനാല്‍ സിനില്‍ നജീബിനെ ബെന്യാമിന് പരിചയപ്പെടുത്തി..
ബന്യാമിന് അത് മനോഹര നോവലുമാക്കി. ഇപ്പോള്‍ ബ്്ളസി സിനിമയും.
സിനിമയുടെ ഓഡിയോ ലോഞ്ചിനു അമേരിക്കന്‍ നേവിയില്‍ ജോലിചെയ്തിരുന്ന സുനില്‍ മാവേലിക്കര സദസ്സിലുണ്ടായിരുന്നു. ബെന്യാമിന് ഉള്‍പ്പെടെ ആരും സുനിലിനെ ഓര്‍ത്തതേയില്ല. അതൊക്കെ ഒരു നിയോഗം എന്ന നിലയിലാണ് അവകാശപ്പെടല്‍. സത്യം ആരൊക്കെ ‘നിയോഗം’ എന്ന നന്ദികേടിന്റെ വാക്കില്‍ പൊതിഞ്ഞു നിഷേധിച്ചാലും കള്ളമാകില്ല. നജീവ് (ഷുക്കൂര്‍) സത്യം ഉറക്കെ വിളിച്ചു പറഞ്ഞു. ചാനലിനു മല്കിയ അഭിമുഖത്തില്‍ സുനിലാണ് എല്ലാത്തിനും കാരണമെന്ന സത്യം.
ഇതു സംബന്ധിച്ച് സുനില്‍ ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ
ആട് ജീവിതം സിനിമയാകുന്നതില്‍ മറ്റാരെക്കാളും സന്തോഷം ഉള്ള വ്യക്തിയാണ് ഞാന്‍ കാരണം ആട് ജീവിതം എന്ന നോവല്‍ ഉണ്ടാകാന്‍ തന്നെ കാരണം നജീബ് എന്ന മനുഷ്യന് എന്റെ മുന്പില് ജോലി അഭ്യര്‍ദ്ധിച്ച് വന്നു പെട്ടതുകൊണ്ടും നജീബ് തന്റെ പൂര്‍വകാല ജീവിതം എന്റെ അടുത്തു പറഞ്ഞതുകൊണ്ടും ബന്യാമിന് എന്ന എന്റെ സുഹൃത്തിനോട് ഞാന്‍ നജീബിന്റെ ജീവിതം പറഞ്ഞതുകൊണ്ടുമാണ്. എന്റെ ഉറക്കം തന്നെ കെടുത്തിയ മൂന്ന് രാത്രികളാണ് നജീബിന്റെ ജീവിതാനുഭവം. ഇനി ഈ സത്യം ആരൊക്കെ ‘നിയോഗം’ എന്ന നന്ദികേടിന്റെ വാക്കില്‍ പൊതിഞ്ഞു നിഷേധിച്ചാലും ഈ റംസാന് നോമ്പ് കാലത്ത് ഒരു യഥാര്‍ത്ഥ വിശ്വാസിയായ നജീബിന്റെ നാവിന് തുമ്പില്‍ വന്ന് പടച്ച തമ്പുരാന് സത്യം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.
ചആ: ഈ ഫോട്ടോ ആട് ജീവിതത്തിന്റെ ഓഡിയോ ലോഞ്ചിനു ആ സദസ്സിലിരുന്ന് ഞാനെടുത്തതാണ്.
സിനിമ ഗംഭീര വിജയമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
‘നമ്മള്‍ക്ക് പരിചയമില്ലാത്ത ജീവിതങ്ങള്‍ നമ്മുക്ക് വെറും കെട്ടുകഥകള്‍ മാത്രമായിരിക്കും’
പ്രതികരിക്കാൻ ഇവിടെ എഴുതുക: