ന്യൂദൽഹി : കപ്പൽ യാത്രകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽക്കൊള്ള, ഭീകരവാദം എന്നിവയ്‌ക്കെതിരെ പോരാടുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉറപ്പിച്ചു പറഞ്ഞു. ഏഴു ബൾഗേറിയൻ പൗരന്മാരുൾപ്പെടെ തട്ടിക്കൊണ്ടുപോയ ബൾഗേറിയൻ കപ്പലായ റൂയയെ രക്ഷിച്ച ഇന്ത്യൻ നാവിക സേനയ്‌ക്ക് ബൾഗേറിയൻ പ്രധാനമന്ത്രി നൽകിയ അഭിനന്ദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കടൽ കൊള്ളക്കാർ ഏഴു ബൾഗേറിയൻ പൗരന്മാരുൾപ്പെടെ തട്ടിക്കൊണ്ടുപോയ ബൾഗേറിയൻ കപ്പലായ റൂയനെയും അതിലെ ജീവനക്കാരെയും രക്ഷിച്ച ഇന്ത്യൻ നാവികസേനയുടെ ധീരമായ നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ആത്മാർത്ഥമായ നന്ദി എന്നാണ് ബൾഗേറിയൻ പ്രധാനമന്ത്രി റുമേൻ രാദേവ് എക്‌സിൽ പോസ്റ്റ് ചെയ്തത്. സന്ദേശത്തെ അഭിനന്ദിക്കുന്നതായി മോദി മറുപടിയിൽ പറഞ്ഞു.
“ഏഴ് ബൾഗേറിയൻ പൗരന്മാർ സുരക്ഷിതരാണെന്നും ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും ഞങ്ങൾക്ക് സന്തോഷമുണ്ട്. നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽക്കൊള്ളയ്‌ക്കും ഭീകരതയ്‌ക്കും എതിരെ പോരാടുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” – അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: