കോട്ടയം: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസില്‍ 2024-25 അധ്യയന വര്‍ഷത്തെ വിവിധ എംഎ, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഏപ്രില്‍ 15നു നടക്കും. ഏപ്രില്‍ 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 7.
സംസ്കൃതം സാഹിത്യം, ഹിന്ദി എന്നിവയിലാണ് പിജി പ്രോഗ്രാമുകള്‍. പിജി ഡി പ്ലോമ ഇന്‍ ട്രാന്സലേഷന് ആന്‍ഡ് ഓഫിസ് പ്രൊസീഡിങ്സ് ഇന്‍ ഹിന്ദി, പിജി ഡിപ്ലോമ ഇന്‍ വെല്‍നസ്സ് ആന്‍ഡ് സ്പാ മാനേജ്മെന്റ് എന്നീ കോഴ്സുകളും ലഭ്യമാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: