ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്, കണക്ക് എന്നീ രംഗങ്ങളിലെ വനിതകള്‍ക്കു വേണ്ടി കേന്ദ്ര ശാസ്ത്ര മന്ത്രാലയം ആരംഭിച്ച സ്വാതി എന്ന പോര്‍ട്ടല്‍ (സയന്‍സ് ഫോര്‍ വിമന്‍-എ ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍) പരക്കെ സ്വീകാര്യത നേടി . ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പോര്‍ട്ടലിന് തുടര്‍ന്നും വിവരങ്ങള്‍ നല്‍കാം. വെബ്് https://bit.ly/ JoinSWATI.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജീനോം റിസര്‍ച്ച് വികസിപ്പിച്ചതും പരിപാലിക്കുന്നതുമായ ഇത്തരത്തിലുള്ള ആദ്യത്തെ സമ്പൂര്‍ണ്ണ സംവേദനാത്മക ഡാറ്റാബേസാണിത്. എല്ലാ വനിതാ ശാസ്ത്രജ്ഞരുടെയും ഡാറ്റ നേടാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നത്.
സമൂഹത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ മനുഷ്യവിഭവശേഷിയുടെ 50% സ്ത്രീകളാണ്.സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും അവരുടെ സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനും ശാസ്ത്രീയമായ സമീപനം പോര്‍ട്ടല്‍ സ്വീകരിക്കുന്നു.നിരവധി ശാസ്ത്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ ബോധവല്ക്കരിച്ചുകൊണ്ട് വനിതാ ശാസ്ത്രജ്ഞര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ നല്കാന് ഇതിവഴി കഴിയും. അങ്ങനെലിംഗവ്യത്യാസം കുറയ്ക്കുകയും നിഷേധാത്മകതയുടെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: