കഴിഞ്ഞ ഡിസംബറില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ മാള്‍ട്ടീസ് ചരക്കു കപ്പലായ ‘എംവി റൂവന്‍’ വീണ്ടടുത്ത് ഇന്ത്യന്‍ നാവികസേന.
തട്ടിക്കൊണ്ടുപോയ വ്യാപാരക്കപ്പല്‍ കടല്‍ക്കൊള്ള ആക്രമണത്തിനുള്ള താവളമാക്കാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമമാണ് ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തിയത്. ഐ.എന്‍.എസ് കൊല്‍ക്കത്തയുടെയും മറൈന്‍ കമാന്‍ഡോകളുടെയും നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ 35 കടല്‍ക്കൊള്ളക്കാരെ പിടികൂടുകയും 17 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. കപ്പല്‍ തടഞ്ഞപ്പോള്‍ കടല്‍ക്കൊള്ളക്കാര്‍ വെടിയുതിര്‍ത്തെങ്കിലും നാവികസേന ഓപ്പറേഷന്‍ വിജയകരമാക്കി.
ഒരു മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 37,800 ടണ്‍ ചരക്ക് വഹിക്കുന്ന ഈ കപ്പല്‍ ഇന്ത്യയിലേയ്‌ക്ക് എത്തിച്ചുകൊണ്ടിരിക്കയാണ്.
അടുത്തയിടെ ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി തീവ്രവാദികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനെകുറിച്ച് ആഗോളതലത്തില്‍ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ വിജയകരമായ ഓപ്പറേഷന്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നു. കടല്‍ വ്യാപാരം സംരക്ഷിക്കുന്നതിലും നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: