രാജ്യത്തെ മുഴുവൻ ഗവേഷണ വിദ്യാർത്ഥികൾക്കും ഫെലോഷിപ്പ് പോർട്ടലുമായി കേന്ദ്ര സർക്കാർ. വിവിധ സ്ഥാപനങ്ങളിലായി ഗവേഷണം നടത്തുന്നവർക്കായുള്ള ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളാണ് ഇതിലൂടെ ലഭിക്കുക. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പദ്ധതിയെക്കുറിച്ച് വിശദ വിവരങ്ങൾ പങ്കുവച്ചിരുന്നു.
താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് fellowships.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. രാജ്യത്തെ ഗവേഷണ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിടാതെ വേഗത്തിൽ ഫെലോഷിപ്പുകൾക്ക് അപേക്ഷ നൽകാനാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. വിദ്യാർത്ഥികൾക്ക് ഈ പോർട്ടലിൽ അക്കൗണ്ട് രൂപീകരിക്കാവുന്നതാണ്.
ഫെലോഷിപ്പ് നോട്ടിഫിക്കേഷനുകൾക്ക് ക്രിയേറ്റ് ചെയ്യുന്ന ഈ അക്കൗണ്ടിൽ നിന്നും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ ഫെലോഷിപ്പുകൾക്ക് യോഗ്യരാണോ എന്ന് കണ്ടെത്തുന്നതിനായി എലിജിബിലിറ്റി കാൽക്കുലേറ്റർ ഫീച്ചറും പോർട്ടലിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങൾ ഏതെല്ലാം ഫെലോഷിപ്പുകൾക്ക് യോഗ്യരാണെന്ന് കണ്ടെത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: