ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗങ്ങളായിരുന്ന രണ്ടു പേര്‍ ഇത്തവണ വീണ്ടും ലോക്‌സഭയിലേയ്‌ക്ക് അവസരം തേടുന്നു. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും. പ്രേമചന്ദ്രന്‍ 1996ല്‍ കൊല്ലത്തുനിന്ന് ലോകസഭയിലെത്തി. 1998 ല്‍ വീണ്ടും ജയിച്ചു. 2000 ല്‍ രാജ്യസഭയില്‍. 2006ല്‍ ചവറയില്‍നിന്ന് നിയമസഭയിലെത്തി മന്ത്രിയായി. 2014 ലും 2019ലും വീണ്ടും കൊല്ലത്തുനിന്ന് ലോക്സഭയില്‍.
കെ.സി. വേണുഗോപാല്‍ 1996ല്‍ ആദ്യമായി ആലപ്പുഴയില്‍ നിന്ന് എംഎല്‍എ. 2001, 2006, വര്‍ഷങ്ങളില്‍ ജയം ആവര്‍ത്തിച്ചു. ടൂറിസം വകുപ്പ് മന്ത്രിയുമായി. 2009ല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ആലപ്പുഴയില്‍ നിന്ന് ലോക്സഭയില്‍. 2014ല്‍ വീണ്ടും ജയിച്ചു. കേന്ദ്ര സഹമന്ത്രിയായി. 2019ല്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയില്‍.
ഇവര്‍ക്കു പുറമെ മൂന്നു സഭകളിലും അംഗത്വം കിട്ടിയ 10 പേര്‍കൂടിയുണ്ട്. ഇ.കെ. ഇമ്പിച്ചി ബാവ, വി. വിശ്വനാഥമേനോന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, വി.വി. രാഘവന്‍, ഇ. ബാലാനന്ദന്‍, കെ. കരുണാകരന്‍, എം.പി. വീരേന്ദ്രകുമാര്‍, വയലാര്‍ രവി, തലേക്കുന്നില്‍ ബഷീര്‍,അബ്ദുള്‍ സമദ് സമദാനി
ബാലാനന്ദനും തലേക്കുന്നില്‍ ബഷീറും സമദാനിയും ഒഴികെ എല്ലാവരും സംസ്ഥാനത്ത് മന്ത്രിമാരായിട്ടുണ്ട്. കെ. കരുണാകരന്‍, എം.പി. വീരേന്ദ്രകുമാര്‍, വയലാര്‍ രവി എന്നിവര്‍ കേന്ദ്രത്തിലും കേരളത്തിലും മന്ത്രിമാരും ആയി.
രാജ്യസഭാ അംഗമായിരിക്കെ ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റ ആളാണ് കെ. കരുണാകരന്‍. വീരേന്ദ്രകുമാര്‍ രാജ്യസഭാ സീറ്റ് രാജിവച്ച ഒഴിവിലേക്ക് വീണ്ടും മത്സരിച്ചു ജയിച്ചു. 1945 ല്‍ തൃശ്ശൂര്‍ നഗരസഭ അംഗമായായിട്ടാണ് കരുണാകരന്റെയും തുടക്കം. 1948 കൊച്ചി നിയമസഭയിലും 1949ലും 1952ലും 1954ലും തിരുകൊച്ചി നിയമസഭയിലും എത്തി. 1965ല്‍ മാളയില്‍ നിന്ന് ആദ്യമായി നിയമസഭയില്‍. കരുണാകരന്‍ തുടര്‍ച്ചയായി എട്ടുതവണ (1965,1967, 1970, 1977, 1980,1982, 1987, 1991) നിയമസഭയിലും മൂന്ന് തവണ രാജ്യസഭയിലും (1995-97, 1997-98, 2004-10) രണ്ട് തവണ ലോക്സഭയിലും (1998-99, 1999-2004) അംഗമായിരുന്നു. രാജ്യസഭ അംഗമായിരിക്കെ 1996 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിന്ന് മത്സരിച്ചു വി.വി. രാഘവനോട് പരാജയപ്പെട്ടു.
1987 ലെ നായനാര്‍ മന്ത്രിസഭയിലും 1996ല്‍ ലോക്‌സഭയിലും അംഗമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ രണ്ടു തവണ രാജ്യസഭയിലും എത്തി. 2016ല്‍ യുഡിഎഫ് പ്രതിനിധിയായി രാജ്യസഭയിലെത്തി. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പോയപ്പോള്‍ രാജ്യസഭാംഗത്വം രാജിവെച്ചു. ആ ഒഴിവിലേക്ക് വീണ്ടും ഇടതു പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
1952ല്‍ രാജ്യസഭാംഗമായ ഇമ്പിച്ചിബാവ 1962ല്‍ പൊന്നാനിയില്‍ നിന്ന് ലോക്‌സഭാംഗമായി. 1980 ല്‍ കോഴിക്കോട്ടു നിന്നും വീണ്ടും ലോക്‌സഭയില്‍. 1967ല്‍ മണ്ണാര്‍ക്കാട് നിന്ന് നിയമസഭയില്‍. ഇഎംഎസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രി. 1991ല്‍ പൊന്നാനിയില്‍ നിന്ന് വീണ്ടും ജയിച്ചു.
1956 മുതല്‍ 1967 വരെ രാജ്യസഭാ അംഗമായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ നിയമസഭയിലേക്ക് 1967ല്‍ പുനലൂര്‍ നിന്നും 1971ല്‍ ചടയമംഗലത്തുനിന്നും ജയിച്ചു. അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 1977ല്‍ തിരുവനന്തപു
രത്തുനിന്ന് ലോക്സഭയിലെത്തി.
വി. വിശ്വനാഥ മേനോന്‍ 1967ല്‍ എറണാകുളത്തുനിന്ന് ലോക്സഭയില്‍. 1974ല്‍ രാജ്യസഭാംഗം. 1987ല്‍ തൃപ്പൂണിത്തുറയില്‍നിന്ന് ജയിച്ച് നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രി. 1971ല്‍ ചിറയിന്‍കീഴില്‍ നിന്ന് ലോക്സഭ അംഗമായ വയലാര്‍ രവി 1977ല്‍ വീണ്ടും ജയിച്ചു. 1982ല്‍ ചേര്‍ത്തലയില്‍ നിന്ന് നിയമസഭയില്‍. ആഭ്യന്തര വകുപ്പ് മന്ത്രിയായി. 1987ല്‍ അദ്ദേഹം വീണ്ടും ചേര്‍ത്തലയില്‍ നിന്ന് നിയമസഭയില്‍. 1994ല്‍ രാജ്യസഭയില്‍. നാലു തവണ രാജ്യസഭയില്‍.
1967ലും 69 ലും വടക്കേക്കരയില്‍ നിന്ന് ബാലാനന്ദന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ മുകുന്ദപുരത്തുനിന്നും ലോക്സഭയിലേക്ക്. 1988ല്‍ രാജ്യസഭയില്‍. തലേക്കുന്നില്‍ ബഷീര്‍ 1977ല്‍ കഴക്കൂട്ടത്തു നിന്ന് നിയമസഭയില്‍. എ.കെ. ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം ഒഴിഞ്ഞു. രാജ്യസഭയിലേക്ക്. 1984ലും 89ലും ചിറയിന്‍ കീഴില്‍ നിന്ന് ലോക്‌സഭയില്‍.
വി.വി. രാഘവന്‍ ചേര്‍പ്പില്‍നിന്ന് രണ്ടു തവണ നിയമസഭയിലെത്തി. 1987ല്‍ കൃഷിമന്ത്രി. 1996ലും 98ലും തൃശ്ശൂരില്‍ നിന്ന് ലോക്സഭയില്‍. 2000 ല്‍ രാജ്യസഭയിലും എത്തി.
1994 മുതല്‍ 2006 വരെ രാജ്യസഭയിലുണ്ടായിരുന്ന അബ്ദുള്‍ സമദ് സമദാനി 2011 ല്‍ കോട്ടയക്കലില്‍ നിന്ന് നിയമസഭയില്‍ എത്തി. 2021 ലെ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജയിച്ച് ലോകസഭയിലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: