ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഭാരതം വളരെ വൈകിയിരിക്കുകയാണെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. പതിറ്റാണ്ടുകളായി അഭയാര്ത്ഥികളാകപ്പെട്ടവര് പീഡനങ്ങളനുഭവിച്ച് വരികയാണ്. സിഎഎയെ എല്ലാവരും സ്വാഗതം ചെയ്യണം. ‘വളരെ കുറച്ച് അനുകമ്പ വളരെ വൈകി വരുന്നു’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വിഭജനത്തിനുശേഷം അതിര്‍ത്തിയുടെ മറുവശത്ത് ആളുകളെ ഉപേക്ഷിച്ചപ്പോള്‍, അവര്‍ നന്നായി പരിപാലിക്കപ്പെടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പ്രശ്നങ്ങളുണ്ടെങ്കില്‍ തിരിച്ചെടുക്കുമെന്ന വാഗ്ദാനവും രാഷ്ട്രീയ ഇടങ്ങളില്‍ ഉണ്ടായിരുന്നു. 75 വര്‍ഷത്തിലേറെയായി, അവര്‍ ഏറ്റവും മോശമായ അവസ്ഥയിലാണ്. ഇവരില്‍ പലരും 30- 40 വര്‍ഷം മുമ്പ് ഭാരതത്തിലേക്ക് താമസം മാറിയെങ്കിലും ഇപ്പോഴും അഭയാര്‍ത്ഥികളാണ്. ഭാരതത്തില്‍ മതപരമായ വിവേചനം ഇല്ല. ചില അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം നിയമം അനുശാസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: