കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റിയ്‌ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന സര്‍ക്കാര്‍ സംവിധാനമായ നാക്കിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കായ എ പ്ലസ് പ്ലസ് ഗ്രേഡ്. കേരള യൂണിവേഴ്‌സിറ്റിയ്‌ക്ക് പിന്നാലെയാണ് എം.ജിയും ഈ നേട്ടത്തിലെത്തിയത്. എ പ്‌ളസ് ഗ്രേഡാണ് കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക്. എ ഗ്രേഡായിരുന്ന എം.ജി എ പ്‌ളസ് പ്‌ളസിലേയ്‌ക്ക് എത്തി. 2017 ജൂലായ് മുതല്‍ 22 ആഗസ്റ്റ് വരെ അഞ്ചു വര്‍ഷത്തെ നേട്ടങ്ങളാണ് പരിഗണിച്ചത്. കരിക്കുലം, അദ്ധ്യാപനം , പഠനം, വിലയിരുത്തലുകള്‍, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങള്‍, റിസോഴ്സസ്, സ്റ്റുഡന്റ് സപ്പോര്‍ട്ട് ആന്‍ഡ് പ്രോഗ്രഷന്‍, ഓര്‍ഗനൈസേഷന്‍, ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ്, മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു മാനദണ്ഡം. പുതുപ്പള്ളി എസ്.എം.ഐ ക്യാമ്പസിലെ കൊവിഡ് പരിശോധനാ സംവിധാനവും വിവിധ പേറ്റന്റുകള്‍ നേടാനായതും മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ മേഖലകളിലെ നേട്ടവും ഗുണകരമായി.
ഗ്രാമാന്തരീക്ഷത്തിലെ യൂണിവേഴ്‌സിറ്റി അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയരുന്നത് അഭിമാനകരമാണെന്നും ഇത് മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാണെന്നും വൈസ് ചാന്‍സലര്‍ ഡോ.സി.ടി.അരവിന്ദ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: