തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ അരുന്ധതി നായര്‍ക്ക് ബൈക്കപകടത്തില്‍ ഗുരുതര പരുക്ക്. കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്.
സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. സീരിയല്‍ താരം ഗോപിക അനിലാണ് അപകടവാര്‍ത്തയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
https://www.instagram.com/p/C4kdOoeL1Gd/
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണ് അവള്. ആശുപത്റിയിലെ ദിവസേനയുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങള്‍ക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ നിലവിലെ ആശുപത്റി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും. ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: