തിരുവനന്തപുരം: മുസ്ലിം പള്ളികളില്‍ സന്ദര്‍ശനം നടത്തി ബിജെപി സ്ഥാനാര്‍ത്ഥികളായ സുരേഷ് ഗോപിയും എം.എല്‍. അശ്വിനിയും. സുരേഷ് ഗോപി തൃശൂര്‍ ജില്ലയിലെ മുസ്ലിം പള്ളികള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രമല്ല, അദ്ദേഹം റംസാന് നോമ്പുതുറക്കാനുള്ള അവസരം വരെ ഉപയോഗിക്കുന്നു.
ഏറ്റവുമൊടുവില്‍ ഇരിങ്ങാലക്കുടയിലെ കട്ടുങ്ങാച്ചിറ ജുമാമസ്ജിദ് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ സുരേഷ് ഗോപിയുടെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. ക്രിസ്ത്യന്‍ പള്ളികളില്‍ മാത്രമേ സുരേഷ് ഗോപി പോകൂ, മുസ്ലിംപള്ളികളില് സുരേഷ് ഗോപി പോകില്ല എന്ന ചിലരുടെ വ്യാജപ്രചാരണം തകര്‍ത്തെറിഞ്ഞ് സുരേഷ് ഗോപി.
“പിന്തുണയ്ക്കണം. എന്തായാലും ദ്രോഹമാവില്ല. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞാന്‍ തൃശൂരിന്റെ മാത്രം എംപിയായി ഇരിക്കില്ല. കേരളത്തിന്റെ മുഴുവന്‍ കാര്യം നോക്കുന്ന തൃശൂരിന്റെ എംപിയായിരിക്കും. വികസനത്തിന്റെ കാര്യത്തില്‍ ജാതി ഇല്ലാത്തവര്‍ക്കും ഉള്ളവര്‍ക്കുമായി തുല്ല്യമായി പങ്കുവെയ്ക്കാവുന്ന വികസനത്തിന് വേണ്ടി നില്ക്കും. പ്രീണനം ഇല്ല. അന്ന് ഞാന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും.” – സുരേഷ് ഗോപി മതപണ്ഡിതനോട് പറഞ്ഞു.
കാരയ്ക്കയും വെള്ളവും കൊടുത്താണ് മതപണ്ഡിതന് സുരേഷ് ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിയും മതപണ്ഡിതന് എല്ലാ വിധ ആദരവും നല്‍കിയാണ് പെരുമാറിയത്.
സപ്തഭാഷാസംഗമഭൂമിയായ കാസര്‍കോഡ് ലോക് സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയാണ് ബിജെപിയുടെ എം.എല്‍. അശ്വിനി. അവരും അവിടെ മുസ്ലിങ്ങള്‍ ബിസിനസ് നടത്തുന്ന മാര്‍ക്കറ്റുകളിലും മുസ്ലിം പള്ളികളിലും കയറിയിറങ്ങുകയാണ്. പരമാവധി വോട്ടര്‍മാരെ ജാതി-മത വ്യത്യാസമില്ലാതെ കണ്ടുമുട്ടാനുള്ള ശ്രമത്തിലാണ് എം.എല്‍. അശ്വിനി.
കാസര്‍കോഡ് ജുമാമസ്ജിദില്‍ സന്ദര്‍ശനം നടത്തി അവിടുത്തെ മുസ്ലിം മതപണ്ഡിതനോടും മറ്റ് കമ്മിറ്റി അംഗങ്ങളോടും വോട്ടുചോദിക്കുന്ന എം.എല്‍. അശ്വിനിയുടെ വീഡിയോയും വൈറലാണ്. മലയാളവും കന്നടയും ഉള്‍പ്പെടെ ആറ് ഭാഷ ഒരു പോലെ കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള സ്ഥാനാര്‍ത്ഥിയാണ് എം.എല്‍ അശ്വിനി.
വിജയിച്ചാല്‍ കാസര്‍കോഡ് എയിംസ് കൊണ്ടുവരുമെന്ന വാഗ്ദാനമാണ് അശ്വിനി വോട്ടര്‍മാരുടെ മുന്നില്‍ വെയ്ക്കുന്നത്. കാരണം ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്ക് മാംഗ്ലൂരിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കാസര്‍കോഡെ വോട്ടര്‍മാര്‍ക്ക് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: