Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു; കേരളം പട്ടിണിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 02:26 am IST
inKerala

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് രാവിലെ മുതല്‍ പൊതുകേന്ദ്രത്തില്‍ മസ്റ്ററിങ്ങിനെത്തിയ വയോധികരടക്കം ദുരിതത്തിലായി. പ്രതിഷേധമുയര്‍ന്നതോടെ മഞ്ഞക്കാര്‍ഡുകാര്‍ക്കു മാത്രം മസ്റ്ററിങ്ങിനു നിര്‍ദേശം നല്കി ഭക്ഷ്യവകുപ്പ് തലയൂരി. മാര്‍ച്ചിനുള്ളില്‍ ഇതു പൂര്‍ത്തിയായില്ലെങ്കില്‍ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യമെത്തുന്നത് തടസപ്പെടും.

മാര്‍ച്ച് ഒന്നിന് ആരംഭിച്ച നടപടി മാര്‍ച്ച് മൂന്നിനും തടസപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ 15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം നിര്‍ത്തി മസ്റ്ററിങ്ങിനു തീരുമാനിച്ചത്. റേഷന്‍ കടകള്‍ക്കു സമീപത്തുള്ള കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്തുമെന്നാണ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞത്. മന്ത്രിയുടെ വാക്കു വിശ്വസിച്ചാണ് കാര്‍ഡ് ഉടമകള്‍ എത്തിയത്. രാവിലെ മുതല്‍ മസ്റ്ററിങ് കേന്ദ്രങ്ങളില്‍ നല്ല തിരക്കായിരുന്നു. എന്നാല്‍ തുടക്കത്തില്‍ത്തന്നെ തടസപ്പെട്ടു. കൃത്യമായ നിര്‍ദേശം സര്‍ക്കാര്‍ നല്കാത്തതിനാല്‍ മണിക്കൂറുകളോളം ആളുകള്‍ വരിയില്‍ നിന്നു വിഷമിച്ചു.

പ്രതിഷേധമുയര്‍ന്നതോടെ മഞ്ഞക്കാര്‍ഡുകാര്‍ക്കു മാത്രമായി മസ്റ്ററിങ് ഏര്‍പ്പെടുത്തി. ഇന്നും മഞ്ഞക്കാര്‍ഡുകാര്‍ക്കു മാത്രമാകും മസ്റ്ററിങ്. ഞായറാഴ്ച യോഗം ചേര്‍ന്ന ശേഷം പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് തീരുമാനിക്കും.

സെര്‍വര്‍ തകരാറിലാണെന്നും ഒരുമിച്ച് ഇത്രയും പേരുടെ വിവരങ്ങള്‍ ശേഖരിക്കാനാകില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. മൂന്നു മാസം മുമ്പ് റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു. അന്നും വെബ്‌സൈറ്റ് തകരാറാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. അന്ന് സാങ്കേതിക വിദഗ്ധരുടെ യോഗം ചേര്‍ന്ന് സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതടക്കം പരിഹരിച്ചെന്നാണ് മന്ത്രി അന്ന് അവകാശപ്പെട്ടത്.

ഈ 31നു മുമ്പ് മസ്റ്ററിങ് പൂര്‍ത്തിയായില്ലെങ്കില്‍ റേഷന്‍ സാധനങ്ങള്‍ നല്കാനാകില്ലെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലൊന്നും മസ്റ്ററിങ് തടസപ്പെട്ടിട്ടില്ല. അതിനാല്‍ എത്രയും വേഗം മസ്റ്ററിങ് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഒന്നരക്കോടിയോളം പേരുടെ റേഷന്‍ അനിശ്ചിതത്വത്തിലാകും.

Tags: Civil Supplies CorporationKerala GovernmentPinaryi VijayanRation card musteringdisruptedKerala to starve
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

പുതിയ വാര്‍ത്തകള്‍

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.