തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കോഴ ആരോപണത്തില്‍ കള്ളക്കേസ് എടുത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിധികര്‍ത്താവ് ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്.
ആത്മഹത്യ ചെയ്ത ഷാജിയുടെ മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിട്ടും അത് സംബന്ധിച്ച് കേസെടുക്കാനോ കുറ്റക്കാരെ അറസ്റ്റ് ചെയ്യാനോ കന്റോണ്‍മെന്റ് പോലീസ് തയ്യാറാകാത്തത് പ്രതികളെ രക്ഷപ്പെടുത്താനാണ്. എസ്എഫ്ഐ നേതാവ് അഞ്ജുകൃഷ്ണയുടെ നേതൃത്വത്തില്‍ വിമല്‍ വിജയ്, അക്ഷയ്, നന്ദന് എന്നീ എസ്എഫ്ഐ നേതാക്കളാണ് മര്‍ദിച്ചതെന്ന് നൃത്തപരിശീലകര്‍ പറയുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളെയും മര്‍ദിച്ചിരുന്നുവെന്ന് നൃത്തപരിശീലകര്‍ ആരോപിച്ചു. കലോത്സവത്തില്‍ എസ്എഫ്ഐ ആവശ്യപ്പെട്ട ടീമുകള്‍ക്ക് ഒന്നാം സ്ഥാനം നല്‍കാത്തതിനാലാണ് ഇവരെ അക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തത്. ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച യൂണിയന് ഭാരവാഹികള്‍ യുവജനോത്സവം സംഘടിപ്പിച്ചത് അനധികൃതമാണെന്നിരിക്കെ കലോത്സവവുമായി ബന്ധപ്പെട്ട് കാര്യങ്ങളിലും അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: