കോട്ടയം: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ 24.73 ലക്ഷം രൂപയുടെ വെട്ടിപ്പുനടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാന് കരിപ്പാടം കാഞ്ഞിരപ്പറമ്പില്‍ വിഷണു കെ. ബാബു ഇടതു യൂണിയന് നേതാവ്.
1922 കാലത്ത് തിരുപുരം ക്ഷേത്രത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറായിരിക്കെ ക്രമക്കേടു നടത്തിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇയാളെ സസ്പെന്റു ചെയ്തു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെട്ടിപ്പുനടത്തിയതിന് മുന്‍പും ഇയാള്‍ നടപടി നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ വടയാര്‍ ഇളങ്കാവ് ദേവീ ക്ഷേത്രത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറാണ്.
ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുഴുവന്‍ ദേവസ്വത്തില്‍ അടച്ചിട്ടില്ലെന്ന് ഓഡിറ്റില്‍ കണ്ടെത്തി. ഇതിനു പിന്നാലെ 15 ലക്ഷം രൂപ ഇയാള്‍ തിരിച്ചടച്ചു. മുന്‍പ് ചുമതല വഹിച്ചിട്ടുള്ള ഇടവട്ടം പള്ളിയറക്കാവ് ദേവീക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും പരിശോധന നടത്താനുള്ള നീക്കത്തിലാണ് ദേവസ്വം ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: