കോട്ടയം: കേരളത്തിലും സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു കളസസ്യമാണ് കമ്മ്യൂണിസ്റ്റ് പച്ച . തോട്ടങ്ങളിലും കൃഷി ഭൂമിയിലും മറ്റും മനുഷ്യന് ഉപകാരമുള്ള ചെടികള്‍ക്ക് പണി കൊടുക്കാന്‍ മിടുക്കര്‍. അപകടകരമായ ചില രാസവസ്തുക്കള്‍ സ്വയം നിര്‍മ്മിച്ചാണ് ഇവ മറ്റ് ചെടികളെ ഇല്ലാതാക്കുന്നത്. പരക്കെ വേരുകള്‍ പടര്‍ത്തി കൃഷി ഭൂമിയെ നശിപ്പിക്കും. ഒരു ചെടി ശരാശരി ഒരു ലക്ഷത്തിനടുത്ത് വിത്തുകള്‍ ഉണ്ടാക്കും. തലയുയര്‍ത്തി നില്‍ക്കുന്ന പൂക്കള്‍ കാറ്റില്‍ പറന്ന് വ്യാപിക്കും.
കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ ലോകത്താദ്യമായി ഒരു ജനായത്ത സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്ത 1950കളില്‍ തന്നെയാണ് ഈ ചെടിയും ഇവിടെ തഴച്ചുവളരാന്‍ തുടങ്ങിയതെന്ന് പറയുന്നു. അതുകൊണ്ടാന്ന് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്ക് പേരു വന്നത്.
പില്‍ക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരില്ലാതായി. ഡെവിള്‍ വീഡ് , കാംഫര്‍ ഗ്രാസ്സ് ഫോസ്സ് ഫ്‌ളവര്‍ എന്നീ പേരുകളിലും കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നു. ക്രോമലീന ഒഡേറേറ്റ എന്നാണ് ശാസ്ത്രീയ നാമം .
കാണുന്നിടത്തിട്ട് വെട്ടിനശിപ്പിച്ച് ഭൂമിയില്‍ പടരാന്‍ ഈ കളയെ കര്‍ഷകര്‍ അനുവദിക്കുന്നില്ല ഇപ്പോള്‍. എന്നാല്‍ ഇലകളിലെ പച്ച നിറത്തിന് പുതിയ കാലത്താണ് അര്‍ത്ഥ വ്യാപ്തി കൈവന്നത്. ചില മത സംഘടനകളുമായുള്ള പരസ്യമായ ബാന്ധവം പച്ചനിറത്തെ സാധൂകരിക്കുന്നുവെന്നത്രെ വിമര്‍ശകരുടെ മതം. ! ഇനി കൊടി കൂടി പച്ചയാക്കാനേ ബാക്കിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: