പത്തനംതിട്ട: പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണത്തിനെത്തിയ മോദി ഇന്ത്യയില്‍ ബിജെപി 400ല്‍ അധികം സീറ്റുകള്‍ നേടി വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും പ്രവര്‍ത്തകരുടെ കരഘോഷം മുഴങ്ങി. അബ് കി ബാര്‍ ചാര് സൗ പാര്… എന്ന് ഹിന്ദിയില്‍ പറഞ്ഞ മോദി പിന്നീട് അതിന്റെ മലയാളവും പറഞ്ഞു:”ഇത്തവണ നാനൂറിലധികം…”- ഇതിന് പ്രവര്‍ത്തകര്‍ ഇരട്ടിയാവേശത്തോടെ കരഘോഷം മുഴക്കി.പിന്നീട് അദ്ദേഹം ഇത്തവണ എന്ന് മാത്രം അഞ്ചില്‍ പരം തവണ ആവര്‍ത്തിച്ച് നാനൂറിലധികം എന്നത് ജനങ്ങളെക്കൊണ്ട് ഏറ്റ് വിളിപ്പിച്ചതും കൗതുകമായി.
പ്രസംഗത്തിലുടനീളം മലയാളം പറഞ്ഞത് കൗതുകമായി. സ്വാമിയേ ശരണമയ്യപ്പ എന്ന ശരണം വിളിയോടെയാണ് മോദി പ്രസംഗം ആരംഭിച്ചത്. “സ്വാമിയേ…”എന്ന് മോദി തുടങ്ങിയപ്പോഴെ ‘ശരണം അയ്യപ്പ’ എന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. “പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ….എല്ലാവര്ക്കും എന്റെ നമസ്കാരം…”- എന്ന് മോദി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും സുദീര്‍ഘമായ കയ്യടി മുഴങ്ങി.
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മോദിയുടെ പ്രസംഗശകലങ്ങള്‍ വേദിയില്‍ എഴുതിക്കാണിച്ചത് പുതുമയായി. തത്സയമാണ് എഐ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് എഴുതിക്കാണിക്കുന്നത്. മോദി ഉത്തരേന്ത്യയില്‍ നടത്തിയ പ്രസംഗങ്ങളുടേതായിരുന്നു ഈ എഐ പരിഭാഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: