ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമ നടപ്പാകുന്നത് അനുകൂലിച്ച് പ്രശസ്ത ആഫ്രിക്കന്‍-അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. ക്രൈസ്തവ വിസ്വാസിയും മതസ്വാതന്ത്ര്യത്തിന്റെ വക്താവുമായ മില്‍ബെന്‍, പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് പീഡിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു.
ക്രൈസ്തവ വിശ്വാസി എന്ന നിലയിലും, മതസ്വാതന്ത്ര്യത്തിനായുള്ള ആഗോള വക്താവ് എന്ന നിലയില്‍, പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്ന പൗരത്വ (ഭേദഗതി) നിയമം ഇന്ന് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു എന്ന് അവര്‍ എക്സില്‍ കുറിച്ചു.
മില്‍ബെന്‍ തന്റെ സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്ത്യന്‍ സര്‍ക്കാര്‍ എന്നിവരുടെ അനുകമ്പയുള്ള നേതൃത്വത്തിനും മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ചു. മികച്ച നേതൃത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാര്‍ ഭാരതത്തില്‍ കാഴ്ച വയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കണമെന്നും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഗായിക യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ചും അദ്ദേഹം മൂന്നാം തവണയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍. ദുര്‍ബലരായ സമൂഹങ്ങള്‍ക്ക് സംരക്ഷണവും അഭയവും വാഗ്ദാനം ചെയ്യുന്ന ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണ് സിഎഎ പ്രതിനിധീകരിക്കുന്നതെന്ന് മില്‍ബെന്‍ ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: