Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂര്‍: വമ്പന്മാരുടെ പൂരം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 15, 2024, 08:55 am IST
in Kerala

തൃശൂര്‍: കത്തിക്കാളുന്ന വെയിലിനെക്കാള്‍ ഏറെയാണ് തെരഞ്ഞെടുപ്പ് ചൂട് തൃശൂരില്‍. മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്നറിയും മുന്‍പ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് പ്രചരണം തുടങ്ങിയ മണ്ഡലമാണിത്.

ശക്തമായ ത്രികോണപ്പോര്. പക്ഷേ അതിലൊരാള്‍ ഇടയ്‌ക്ക് വീണു. യുഡിഎഫിന്റെ പ്രതാപന്‍ പിന്‍വാങ്ങി. പകരമെത്തിയ കെ. മുരളീധരന്‍ ഓടിയെത്താന്‍ വിയര്‍ക്കുകയാണ്. 2019 മുതല്‍ സുരേഷ് ഗോപി മണ്ഡലത്തില്‍ സജീവമാണ്. രാജ്യസഭാംഗം എന്ന നിലയില്‍ നിരവധി വികസന പദ്ധതികള്‍ കൊണ്ടുവന്നു. വ്യക്തിപരമായും ഒട്ടേറെപേര്‍ക്ക് സഹായം നല്കി. സുരേഷ് ഗോപി തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന് 2023 ല്‍ അമിത് ഷാ തൃശൂരില്‍ നടന്ന പരിപാടിയില്‍ സൂചന നല്കിയിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ സുരേഷ് ഗോപി പ്രചാരണവും തുടങ്ങി. ഒന്നാം റൗണ്ടില്‍ കോഫി വിത്ത് എസ്ജി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വികസന ചര്‍ച്ചകള്‍. രണ്ടാം റൗണ്ടില്‍ ബൂത്ത് തല യോഗങ്ങള്‍. മൂന്നാം റൗണ്ടില്‍ വോട്ടഭ്യര്‍ത്ഥനയും റോഡ് ഷോയും. സുരേഷ് ഗോപിയുടെ പ്രചരണം സജീവമായതു കണ്ടാണ് മറ്റു മുന്നണികളും രംഗത്തിറങ്ങിയത്.

സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കുമെന്ന ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നതോടെ ടി.എന്‍. പ്രതാപന്‍ കളത്തിലിറങ്ങി. സ്‌നേഹ സന്ദേശ യാത്ര എന്ന പേരില്‍ മണ്ഡലത്തില്‍ ഒരു വട്ടം പര്യടനം പൂര്‍ത്തിയാക്കി.

ഇരുട്ടി വെളുത്തപ്പോള്‍ ഹൈക്കമാന്‍ഡ് ചുവടുമാറി. പ്രതാപന്‍ പുറത്തായി. കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥി. പാര്‍ട്ടി സംവിധാനത്തെ ആശ്രയിക്കാതെ സ്വന്തം പരിവാരങ്ങളുമായാണ് മുരളീധരന്റെ വരവ്. തൃശൂരില്‍ 98ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ചരിത്രവുമുണ്ട്. ഇപ്പോള്‍ പദ്മജയുടെ ബിജെപി പ്രവേശനവും. കാര്യങ്ങള്‍ മുരളീധരന് അത്ര അനുകൂലമല്ല. പതിഞ്ഞ താളത്തിലാണ് പ്രചരണം. ഒന്നാം റൗണ്ടില്‍ ബിഷപ്പുമാരെയും സാമുദായിക നേതാക്കളേയും സന്ദര്‍ശിച്ചു. പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി.

സംസ്ഥാനത്ത് എല്‍ഡിഎഫില്‍ ആദ്യം പ്രചരണരംഗത്തിറങ്ങിയത് വി.എസ്. സുനില്‍കുമാറാണ്. സുരേഷ് ഗോപിയുടെ പ്രചരണം ശക്തമായതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് രംഗത്തിറങ്ങാന്‍ പാര്‍ട്ടി സുനില്‍കുമാറിനോട് നിര്‍ദേശിച്ചത്. സിപിഎമ്മിന്റെ പ്രത്യേക അനുവാദവും വാങ്ങി. നിയോജക മണ്ഡലങ്ങളില്‍ ഓട്ടപ്രദക്ഷിണമാണ് സുനില്‍കുമാറിന്റെ പ്രചരണ ശൈലി. ഒരു ദിവസം രണ്ട് നിയമസഭ മണ്ഡലങ്ങളിലെങ്കിലും എത്തും. പാര്‍ട്ടി പ്രവര്‍ത്തകരെ കാണും. വോട്ടര്‍മാരെ കാണും കണ്‍വെന്‍ഷനുകളില്‍ പ്രസംഗിക്കും. സിപിഐ കേഡര്‍മാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും സിപിഎം കേന്ദ്രങ്ങളില്‍ തണുപ്പന്‍ സമീപനമാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് സിപിഎം ജില്ലാ നേതൃത്വവുമായി അത്ര സുഖത്തിലായിരുന്നില്ല സുനില്‍കുമാര്‍.

തൃശൂര്‍, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം. ഏഴിടത്തും ഇടത് എംഎല്‍എമാര്‍. എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക് ശക്തമായ വോട്ടുനിലയും സംഘടനാ സംവിധാനവും. ഇതെല്ലാം മറികടന്ന് കോണ്‍ഗ്രസ് പലപ്പോഴും വിജയം കൈവരിക്കുന്നയിടവും. ഇതാണ് തൃശൂരിലെ പ്രവചനാതീതമായ ത്രികോണപ്പോരിന്റെ അടിസ്ഥാനം.

തെരഞ്ഞെടുപ്പ് വിഷയങ്ങളേറെയാണ്. വികസനമാണ് ജനങ്ങള്‍ക്ക് പ്രധാനം.

എല്‍ഡിഎഫും യുഡിഎഫും മാറി മാറി ജയിച്ചിട്ടുണ്ട് പലവട്ടം. പക്ഷേ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറിയില്ല. എല്‍ഡിഎഫില്‍ സ്ഥിരമായി സിപിഐ മത്സരിക്കുന്ന മണ്ഡലമാണ്. വി.വി. രാഘവനും സി.കെ. ചന്ദ്രപ്പനും സി.എന്‍. ജയദേവനും തൃശൂരില്‍ നിന്ന് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പി.എ. ആന്റണി, പി.സി. ചാക്കോ, എ.സി. ജോസ് തുടങ്ങിയവരും തൃശ്ശൂരിന്റെ എംപിമാരായി. മാറ്റം വേണമെന്നാണ് പൊതുവേയുള്ള വികാരം. സുരേഷ് ഗോപി അതിനു പറ്റിയ ആളാണ്. ജയിപ്പിച്ചാല്‍ തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നതാണ് എന്‍ഡിഎയുടെ പ്രചാരണ വാചകം. ആ പ്രചാരണം ഗുണം ചെയ്യുന്നുണ്ട്.

കോള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, ഗുരുവായൂര്‍ ക്ഷേത്രവും ക്ഷേത്ര നഗരിയുടെ വികസനവും, റെയില്‍വേ വികസനം, കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടല്‍, കാര്‍ഷിക സര്‍വകലാശാലയുടെ ദാരിദ്ര്യവും പ്രാരാബ്ധങ്ങളും മുതല്‍ തൃശൂര്‍ പൂരം നടത്തിപ്പില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന പ്രതിസന്ധി വരെ ചര്‍ച്ചയാണ്. കൊണ്ടും കൊടുത്തും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും അങ്കത്തട്ടില്‍ നിറയുമ്പോള്‍ തൃശൂര്‍ പൂരത്തേക്കാള്‍ ആവേശമാണ് ഈ തെരഞ്ഞെടുപ്പ് പൂരത്തിന്.

സുരേഷ് ഗോപി

മോദി സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചക്ക് വോട്ട് എന്നതാണ് എന്‍ഡിഎയുടെ മുദ്രാവാക്യം. രാജ്യ വ്യാപകമായുണ്ടാകുന്ന വികസനം തൃശൂരിലെത്താന്‍ എന്‍ഡിഎയുടെ പ്രതിനിധി വിജയിക്കണം.

വി.എസ്. സുനില്‍കുമാര്‍
മതേതരത്വ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടമാണ് എല്‍ഡിഎഫിന്റേത്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ല. കേരളത്തില്‍ ഇടതുപക്ഷത്തിനാണ് ബിജെപിയെ നേരിടാന്‍ കരുത്തുള്ളത്.

കെ. മുരളീധരന്‍
കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ നിന്ന് ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനം തെരഞ്ഞടുപ്പിലുണ്ടാകും.

 

 

 

Tags: Thrissursuresh gopiLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.