തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിലപാട് എല്ലാ തലത്തിലും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഒറിജിനല്‍ സ്യൂട്ട് സുപ്രീം കോടതിയില്‍ നിലവിലുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൗരത്വനിയമത്തിനെതിരെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസ്ലിം വര്‍ഗീയത ഇളക്കിവിടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ഇസ്ലാം മതവിശ്വാസികള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുക എന്നതാണ് പൗരത്വനിയമത്തിന്റെ കാതല്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വ്യാഖ്യാനം.
പ്രത്യേക മത വിശ്വാസത്തെ പൗരത്വം നിര്‍ണ്ണയിക്കുന്ന വ്യവസ്ഥയാക്കുകയാണ്. പുറന്തള്ളലിന്റെ രാഷ്‌ട്രീയമാണിത്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നു. ഭരണഘടനയ്‌ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്നു. കുടിയേറിയ മുസ്ലിങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് സിഎഎയുടെ യഥാര്‍ത്ഥ ലക്ഷ്യം. കുടിയേറ്റക്കാരെ മുസ്ലിങ്ങളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതിലൂടെ മതപരമായ വിവേചനത്തെ നിയമപരമാക്കാന്‍ ശ്രമിക്കുന്നു. പാകിസ്ഥാനിലെ അഹമ്മദിയ മുസ്ലിങ്ങളും അഫ്ഗാനിസ്ഥാനിലെ ഹസ്സരാ വിഭാഗക്കാരും മ്യാന്‍മറിലെ റോഹിങ്ക്യകളും ശ്രീലങ്കന്‍ തമിഴ് വംശജരുമെല്ലാം പൗരത്വത്തിന്റെ പടിക്കു പുറത്താവുന്നു.
പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ (എന്‍ആര്‍സി) ജനസംഖ്യ രജിസ്റ്ററോ (എന്‍പിആര്‍) കേരളത്തില്‍ നടപ്പാക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൗ
രത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസപ്പടി വിവാദത്തെക്കുറിച്ചും മകളെക്കുറിച്ചും ചോദ്യമുയര്‍ന്നപ്പോള്‍ പതിവുപോലെ രോഷാകുലനാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: