കൊച്ചി: തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റി പത്ത് വോട്ടിന് വേണ്ടിയാണ് ആന്റോ ആന്റണി ഹീനമായ രാജ്യദ്രോഹ പരാമര്‍ശം നടത്തിയതെന്ന് മേജര്‍ രവി.
കഴിഞ്ഞ അഞ്ചു വര്‍ഷം പാര്‍ലമെന്റില്‍ മൂലയില്‍ ഇരുന്ന് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ശബ്ദിക്കാതെ ജനങ്ങളുടെ നികുതിപ്പണം കൈപ്പറ്റി അടുത്ത തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വോട്ടിന് വേണ്ടി എന്തും പറയാമെന്ന ചിന്തയാണ് അയാള്‍ക്ക്. ഇയാള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ജനങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു?
രാജ്യത്തിന്റെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ജയിക്കാന്‍ പുല്‍വാമ പോലെ ഒരു ഭീകരാക്രമണം പദ്ധതിയിട്ടുവെന്ന് ആന്റോയ്ക്ക് എങ്ങനെ പറയാന്‍ കഴിയും? കശ്മീരില്‍ ഒരു തവണയെങ്കിലും പോവുകയോ അവിടത്തെ പട്ടാളനീക്കം കാണുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇങ്ങനെ പറയാന്‍ കഴിയില്ല. ഇതിന് മറുപടി പത്തനംതിട്ടയിലെ ജനങ്ങള്‍ പ്രത്യേകിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കും. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നും മേജര്‍ രവി പറഞ്ഞു.
ആന്റോ ആന്റണിക്കെതിരെ നടപടിയെടുക്കണം: പൂര്‍വ സൈനിക് സേവാപരിഷത്ത്
കൊല്ലം: പാകിസ്ഥാന് അനുകൂല പ്രസ്താവന നടത്തി സൈന്യത്തേയും രാജ്യത്തേയും അപമാനിച്ച പത്തനത്തിട്ട എംപി ആന്റോ ആന്റണിക്കെതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് ആവശ്യപ്പെട്ടു.
രാജ്യത്തിനായി ജീവത്യാഗ ചെയ്ത സൈനികരുടെ കുടുംബത്തോടും മാപ്പ് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാജ്യത്തേയും വീരമൃത്യു വരിച്ച സൈനികരേയും അപമാനിച്ച ആന്റോ ആന്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നടപടി എടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി.
വിവേകാനന്ദനും (റിട്ട.) സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിളയും ആവശ്യപ്പെട്ടു.
പ്രസ്താവന രാഷ്ട്രവിരുദ്ധം: കേണല്‍ എസ്. ഡിന്നി
കൊല്ലം: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പ്രസ്താവന രാഷ്ട്രവിരുദ്ധമാണെന്ന് റിട്ട. കേണല്‍ എസ്. ഡിന്നി. പുല്‍വാമയില്‍ ആക്രമണം നടത്തിയത് പാകിസ്ഥാനാണെന്ന് പാക് അസംബ്ലിയില്‍ ഒരംഗം തന്നെ സമ്മതിച്ചിരുന്നു. പാകിസ്ഥാനാണ് ആക്രമണത്തിനു പിന്നിലെന്ന് ലോകത്തെ എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഭാരതത്തിലെ ഒരു പാര്‍ലമെന്റംഗം പാകിസ്ഥാന് അനുകൂല നിലപാട് സ്വീകരിച്ചത് അപകടകരമാണ്. ഭാരത സൈന്യത്തെ അപമാനിക്കുകയാണ് ചെയ്തത്. ഭാരതത്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് ഇത്തരക്കാര്‍ എന്ന് സംശയിക്കേണ്ടിവരും. സൈന്യത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്
വളരെ ഭീഷണിയാണ്, ഡിന്നി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: