ന്യൂദല്‍ഹി: സുപ്രീംകോടതി നിര്‍ദേശപ്രകാരം എസ്.ബി.ഐ. കൈമാറിയ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബോണ്ടുകളുടേയും സ്വീകരിച്ച പാര്‍ട്ടികളുടേയും വിവരങ്ങളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
എന്ന വൈബ്സൈറ്റില്‍ ബോണ്ടിന്റെ വിവരങ്ങള്‍ ലഭ്യമാകും. വ്യക്തികളോ സ്ഥാപനങ്ങളോ വാങ്ങിയ ബോണ്ടു തുകകളും തീയതികളുമാണ് ആദ്യത്തെ രേഖയിലുള്ളത്. ഓരോ പാര്‍ട്ടികളും പണമാക്കിമാറ്റിയ ബോണ്ടുകളുടെ വിവരവും രേഖയിലുണ്ട്.
ബി.ജെ.പി, കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, ബി.ആര്.എസ്, ശിവസേന, ടി.ഡി.പി, വൈ.എസ്.ആര്. കോണ്‍ഗ്രസ്, ഡി.എം.കെ, ജെ.ഡി.എസ്, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, ആര്.ജെ.ഡി, എ.എ.പി, എസ്.പി. തുടങ്ങിയ പാര്‍ട്ടികള്‍ ബോണ്ടുവഴിയുള്ള സംഭാവന പണമാക്കിമാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: