Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതിയില്‍ ആറു പുതിയ ജഡ്ജിമാര്‍; കേന്ദ്ര തീരുമാനം വൈകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 11:09 pm IST
in Kerala
അഡ്വ. എസ്. മനു, അഡ്വ. അബദുള്‍ ഹക്കീം മുല്ലപ്പിള്ളി, അഡ്വ. വി.എം. ശ്യാംകുമാര്‍, വി. ഹരിശങ്കര്‍ മേനോന്‍, അഡ്വ. ഈശ്വരന്‍ സുബ്രഹ്മണി, അഡ്വ. പി.എം. മനോജ്

അഡ്വ. എസ്. മനു, അഡ്വ. അബദുള്‍ ഹക്കീം മുല്ലപ്പിള്ളി, അഡ്വ. വി.എം. ശ്യാംകുമാര്‍, വി. ഹരിശങ്കര്‍ മേനോന്‍, അഡ്വ. ഈശ്വരന്‍ സുബ്രഹ്മണി, അഡ്വ. പി.എം. മനോജ്

ന്യൂദല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് ആറു പുതിയ ജഡ്ജിമാരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത് ഇനി കേന്ദ്രം അംഗീകരിച്ചാല്‍ മതിയാകും. കേന്ദ്രം അനുമതി നല്‍കി രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമനമാകും.

കോട്ടയം ആനിക്കാട് വെസ്റ്റ് സ്വദേശിയും ഹൈക്കോടതി അഭിഭാഷകനും കേന്ദ്ര സര്‍ക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായ അഡ്വ. എസ്. മനു, അഡ്വ. അബദുള്‍ ഹക്കീം മുല്ലപ്പിള്ളി, അഡ്വ. വി.എം. ശ്യാംകുമാര്‍, വി. ഹരിശങ്കര്‍ മേനോന്‍, അഡ്വ. ഈശ്വരന്‍ സുബ്രഹ്മണി, അഡ്വ. പി.എം. മനോജ് എന്നിവരാണിവര്‍.

അഡ്വ. എസ്. മനു, ആനിക്കാട് വെസ്റ്റ് ശ്രേയസില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കെ. എസ്. ശ്രീധരന്‍ നായരുടെയും ഡി. സതീദേവിയുടെയും മകന്‍. 1974 മെയ് 27 നാണ് ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും. 98 മുതല്‍ ഹൈക്കോടതിയില്‍ അഭിഭാഷകന്‍, കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും കോണ്‍സലായിരുന്നു. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും അഭിഭാഷകനായും പ്രവര്‍ത്തിച്ചു. 2021 മുതല്‍ കേന്ദ്രത്തിന്റെ അസി. സോളിസിറ്റര്‍ ജനറല്‍. 2022 മുതല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍. ഭാര്യ ഡോ. എം. ജി. രമ്യ. മക്കള്‍ വിദ്യാര്‍ത്ഥികളായ എം. ശ്രീഹരി, എം. ശ്രീറാം. എറണാകുളം ചിറ്റൂര്‍ റോഡ് ഡിവൈന്‍ നഗറില്‍ ശ്രീരംഗത്താണ് താമസം.

അഡ്വ. വി.എം. ശ്യാംകുമാര്‍,  1973 ജൂണ്‍ ഒന്നിന് അഡ്വ. ടി. ഗോപകുമാറിന്റെയും ആലുവ സെ. സേവ്യേഴ്‌സ് കോളേജ് ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. മാധവിക്കുട്ടിയുടെയും മകനായി ജനിച്ചു. ഭാര്യ സന്ധ്യ എറണാകുളം വടുതല ചിന്മയ വിദ്യാലയത്തില്‍ അദ്ധ്യാപിക. മക്കള്‍ നീലിമ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി. എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എം. 96 ല്‍ തൃശൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഷിപ്പിങ് നിയമത്തില്‍ പ്രാഗത്ഭ്യം നേടിയ ശേഷം പിന്നീട് പ്രാക്ടീസ് മുംബൈയിലേക്ക് മാറ്റി. 2000 ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. കൊച്ചി, ബെംഗളൂരു, കേരള സര്‍വ്വകലാശാലകളില്‍ അടക്കം ഷിപ്പിങ് നിയമത്തിലെ വിസിറ്റിങ് ഫാക്കല്‍റ്റിയായിരുന്നു. തൃശൂര്‍ സ്വദേശിയാണ്.

 എം.എ. അബ്ദുള്‍ ഹക്കീം, എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും നേടിയ പെരുമ്പാവൂര്‍ സ്വദേശിയാണ്. എം.എ. അബ്ദുള്‍ ഹക്കീം, പ്രമുഖ അഭിഭാഷകന്‍ പരേതനായ എം. എം. അബ്ദുള്‍ അസീസിന്റെയും എം. എച്ച്. സുബൈദയുടെയും മകനാണ്. പെരുമ്പാവൂര്‍ മുല്ലപ്പിള്ളി കുടുംബാംഗമാണ്. ഭാര്യ മഞ്ജുഷ. അഭിഭാഷകനായ അസീസ് മുഷ്താഖ്, ദല്‍ഹി ശ്രീരാം കോളജിലെ ബിഎ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രിന്‍, കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ദീന്‍ എന്നിവരാണ് മക്കള്‍. അഭിഭാഷക വൃത്തിയില്‍ 32 വര്‍ഷത്തെ പരിചയമുള്ള അദ്ദേഹം ഹൈക്കോടതി അടക്കം എറണാകുളത്തെ കോടതികളിലും സുപ്രീംകോടതിയിലും ഹാജരാകുന്നുണ്ട്. സിവില്‍, ക്രിമിനല്‍, ബാങ്കിങ് നിയമങ്ങളിലാണ് പ്രാഗത്ഭ്യം.

അഡ്വ. എസ്. ഈശ്വരന്‍, തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന, ക്ഷേത്രപ്രവേശന വിളംബരം തയ്യാറാക്കിയ ഇ. സുബ്രഹ്മണ്യ അയ്യരുടെയും രാജന്‍ കേസ് ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ കേസുകള്‍ നടത്തിയ അഡ്വ. എസ്. ഈശ്വര അയ്യരുടെയും പേരക്കുട്ടിയാണ്. അഭിഭാഷക കുടുംബത്തിലെ നാലാം തലമുറ. അച്ഛന്‍, സീനിയര്‍ അഭിഭാഷകന്‍ ഇ. സുബ്രഹ്മണി (മണിസ്വാമി) യുടെ കീഴില്‍ 1999 ല്‍ പ്രാക്ടീസ് തുടങ്ങി. 2005 ല്‍ ഈശ്വര്‍ ആന്‍ഡ് മണി എന്ന സ്ഥാപനം സ്വന്തമായി നടത്തിത്തുടങ്ങി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, സര്‍വീസ് നിയമങ്ങളില്‍ പ്രാഗത്ഭ്യം. എല്‍ഐസി, ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നിയമോപദേഷ്ടാവാണ്. ശാരദയാണ് അമ്മ. അഖില ഭാര്യ. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ സുബ്രഹ്മണി, കൃഷ്ണന്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹരിശങ്കര്‍ എന്നിവരാണ് മക്കള്‍.

അഡ്വ. പി.എം. മനോജ്, തൃശൂര്‍ അയ്യന്തോള്‍ പുതൂര്‍ക്കര വൈശാഖത്തില്‍ പരേതനായ പി.എം. മാധവന്റെയും (റിട്ട. ഡെപ്യൂട്ടി റേഞ്ചര്‍) പി. വി. കല്യാണിയുടെയും മകന്‍. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്ന് ബിരുദം. പൂനെ സിംബയോസിസ് നിയമ കോളേജില്‍ നിന്ന് എല്‍എല്‍ബി, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എം. 99 ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ഗവ. പ്ലീഡറായും പ്രവര്‍ത്തിച്ചു. ഭാര്യ പി.കെ. വിനീത, മക്കള്‍ മാനവ് പി. മനോജ്, മാനസ് പി.മനോജ്. ഭരണഘടനാ വിഷയങ്ങളും സര്‍വ്വീസ്, ക്രിമിനല്‍ കേസുകളുമാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.

വി. ഹരിശങ്കര്‍ മേനോന്‍ 1974 ഏപ്രില്‍ നാലിന്, എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അരിക്കാട്ട് വിജയന്‍ മേനോന്റെയും ശോഭനയുടേയും മകനായി ജനനം. ബിഎഎല്‍, എല്‍എല്‍ബി എന്നിവ നേടിയ ശേഷം, 97ല്‍ പ്രാക്ടീസ് തുടങ്ങി. ഹൈക്കോടതി, വാറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍, ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ എന്നിവിടങ്ങളില്‍ പ്രാക്ടീസ്. ഭരണഘടന, നികുതി വിഷയങ്ങളിലാണ് താല്പര്യം. കലൂര്‍ ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച റോഡില്‍ ആര്യപ്പാടം അച്യുതം ലേ ഔട്ടില്‍, മാധവത്തിലാണ് താമസം. ഭാര്യ മീര വി. മേനോന്‍. അഭിഭാഷകയായ പാര്‍വ്വതീ മേനോന്‍, 12ാം ക്ലാസ് വിദ്യാര്‍ത്ഥി മഞ്ജുനാഥ് മേനോന്‍ എന്നിവര്‍ മക്കള്‍.

 

Tags: Kerala High courtcentral decisionSix new judgesSupreme Court Collegium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.