തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രസിഡന്റ് അനില്‍ വൈദ്യമംഗലം. വന്യജീവികളില്‍ നിന്ന് മനുഷ്യജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍സംഘ് ജില്ലാകമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുകയും കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കുകയും ചെയ്യണം. കൃഷിയെയും കര്‍ഷകരെയും സംരക്ഷിച്ചില്ലെങ്കില്‍ നാട് പട്ടിണിയിലും ദുരിതത്തിലുമാവുമെന്നും അനില്‍ വൈദ്യമംഗലം പറഞ്ഞു.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ജോജുമാത്യു ഉപവാസം ഉദ്ഘാടനം ചെയ്തു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.എന്‍.രാമചന്ദ്രന്, ജില്ലാ സെക്രട്ടറി മോഹനകുമാര്‍ ഒറ്റശേഖരമംഗലം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: