ന്യൂദല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ ഭാരതത്തിനായി വെള്ളി മെഡല്‍ സ്വന്തമാക്കിയ മിരാബായി ചാനുവിന് വിദേശത്ത് പരിശീലനം നടത്താന്‍ അനുമതി ലഭിച്ചു. പാരിസിലെ ലാ ഫെര്‍ട്ടെ- മിലോനില് പോയി പരിശീലനം നടത്താനാണ് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. പാരിസ് ഒളിംപിക്സിന് മുന്നോടിയായി ഫ്രാന്‍സില്‍ പോയി പരിശീലനം നടത്തണമെന്നുള്ള ചാനുവിന്റെ ആവശ്യം പരിഗണിച്ച കേന്ദ്ര യുവജന, കായിക മന്ത്രാലയവും മിഷന് ഒളിംപിക് സെല്ലും ആണ് അനുമതി നല്‍കിയത്.
ഇക്കൊല്ലം ജൂലൈ-ആഗസ്ത് മാസങ്ങളിലായാണ് പാരിസ് ഒളിംപിക്സ് നടക്കുക. അതിന് മുന്നോടിയായി അവിടെയെത്തി പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് മിരാബായി ചാനു. രണ്ട് പരിശീലകരും ഫിസിയോതെറാപ്പിസ്റ്റും താരത്തിനൊപ്പം അനുഗമിക്കും. ഇവരുടെയെല്ലാം ചിലവുകള്‍ക്കായി ടാര്‍ജെറ്റ് ഒളിംപിക് പോഡിയം സ്കീമില്‍(ടിഓപിഎസ്) ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. പരിക്ക് കാരണം മിര ഹാങ്ചൊ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: