കോട്ടയം: റബറും കുരുമുളകുമൊക്കെ പരീക്ഷിച്ചു പരാജയപ്പെട്ട മദ്ധ്യകേരളത്തിലെ കര്‍ഷകര്‍ക്ക് ഒരിക്കല്‍ കൂടി കൊക്കോ കൃഷിയിലേക്ക് തിരിയാന്‍ ഉയര്‍ന്നു നില്ക്കുന്ന വിലനിലവാരം പ്രേരണയാകുന്നു.
ചോക്ക്ളേറ്റ് നിര്‍മാതാക്കളില്‍ നിന്ന് കൊക്കോയ്ക്ക് നല്ല ഡിമാന്‍ഡാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. രാജ്യാന്തര വിപണിയില്‍ വിലക്കയറ്റ പ്രവണത ശക്തമായി തുടരുന്നുമുണ്ട്. താരതമ്യേന ഉത്പാദനം കുറവാണെങ്കിലും നിലവില്‍ കിലോയ്ക്ക് 520 രൂപ ലഭിക്കുന്നുണ്ട്.
രാജ്യാന്തരവിപണയില്‍ റബര്‍ വില ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും ഇവിടത്തെ കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല . മാത്രമല്ല താത്കാലിക പ്രലോഭനങ്ങളുണ്ടായാലും റബറില്‍ കര്‍ഷകര്‍ക്കുള്ള പ്രതീക്ഷ അസ്തമിച്ച മട്ടാണ്. കുരുമുളകു വിപണിയിലാകട്ടെ തുടര്‍ച്ചയായി ഇടിവു തുടരുകയും ചെയ്യുന്നു. ജാതി, അടക്ക എന്നിവ മാത്രമാണ് വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ അധികം ബാധിക്കാതെ കര്‍ഷകരെ താങ്ങിനിറുത്തുന്നത്.
ഈ സാഹചര്യത്തിലാണ് പ്രതീക്ഷ നല്കി കൊക്കോ വിപണി കര്‍ഷകരെ ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: