Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസനം വാഗ്ദാനമല്ല, യാഥാര്‍ത്ഥ്യമാണ്

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Mar 12, 2024, 02:50 am IST
in Editorial

മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭാരതം 20 ഇരട്ടി വളര്‍ച്ച കൈവരിച്ച് ലോകരാജ്യങ്ങളുടെ നിരയില്‍ രണ്ടാമത് എത്തിയിരിക്കുന്നുവെന്നത് വികസനത്തിന്റെ ഒരു വിജയഗാഥയാണ്. പത്ത് വര്‍ഷം മുന്‍പ് രാജ്യത്ത് വിറ്റിരുന്ന മൊബൈല്‍ ഫോണുകളില്‍ 78 ശതമാനവും ഇറക്കുമതി ചെയ്തവയായിരുന്നു. രാജ്യത്ത് നിര്‍മിക്കുന്ന 97 ശതമാനം മൊബൈല്‍ ഫോണുകളും ഇവിടെത്തന്നെ നിര്‍മിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലം വികസനത്തിന്റെ പൂക്കാലമാണെന്നതിന്റെ തെളിവാണിത്. മൊബൈല്‍ നിര്‍മാണത്തിന്റെ 30 ശതമാനവും കയറ്റുമതി ചെയ്യുന്നുവെന്നതും, വ്യക്തിഗത ചരക്കു കയറ്റുമതിയിലെ അഞ്ചാമത്തെ വലിയ ഉല്‍പ്പന്നമായി മൊബൈല്‍ ഫോണുകള്‍ മാറിയെന്നതും മോദി ഭരണകാലത്തെ വികസനവേഗത്തെയാണ് കാണിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന നയത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടാണ് ഭാരതം ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. നമ്മള്‍ ഉപയോഗിക്കുന്ന സാങ്കേതിക മേന്മയുള്ള മൊബൈല്‍ ഫോണുകളെല്ലാം വിദേശരാജ്യങ്ങളില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നവയാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ലോകത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസങ്, ആപ്പിള്‍ മുതലായ കമ്പനികളും ഭാരതത്തില്‍ വന്‍തോതില്‍ ഉല്‍പ്പാദനം നടത്തുന്നു. കയറ്റുമതിയില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

സ്ഥിതിവിവര കണക്കുകള്‍ക്കപ്പുറം വികസനത്തിന്റെ സുവര്‍ണപാതയിലൂടെ ഭാരതം സഞ്ചരിക്കുന്നതിന്റെയും, ജനങ്ങള്‍ക്ക് അത് അനുഭവിക്കാനാവുന്നതിന്റെയും പ്രത്യക്ഷമായ തെളിവുകള്‍ വിവിധ മേഖലകളില്‍ ദൃശ്യമാണ്. ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ അതിവേഗമാണ് പ്രവര്‍ത്തിച്ചത്. ഇതുവഴി ഭാരതത്തിലെ ജനങ്ങള്‍ ഒരു അഭിലാഷ സമൂഹമായി മാറിയിരിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇത് തങ്ങളുടെ ഉത്തരവാദിത്വമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ എന്ന തത്ത്വത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നഗരമായാലും ഗ്രാമമായാലും ആധുനിക സൗകര്യങ്ങളുമായി ബന്ധിപ്പിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഒരുലക്ഷം കോടി രൂപയുടെ 112 ദേശീയ പാതാ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍വഹിച്ചിരിക്കുന്നത് അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുക. എന്‍എച്ച് 66 ല്‍ മുക്കോല മുതല്‍ തമിഴ്‌നാട് അതിര്‍ത്തിവരെയുള്ള നാലുവരി പാതയും, തലശ്ശേരി മുതല്‍ മാഹി വരെയുള്ള ആറുവരി ബൈപ്പാസും പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചവയില്‍പ്പെടുന്നു. നാഷണല്‍ ഹൈവെ അതോറിറ്റി തിരുവനന്തപുരം കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയുണ്ടായി.

കേരളത്തില്‍ ദേശീയപാത 66 ന്റെ വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു എന്ന കുപ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് യാത്ര ചെയ്യുന്ന ഏതൊരു മലയാളിക്കും നേരില്‍ കാണാവുന്ന ഈ വികസനം. ദേശീയ പാതാ വികസനത്തിന്റെ മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം കേരളം വഹിക്കുമെന്നായിരുന്നു നേരത്തെ ധാരണയായിരുന്നത്. എന്നാല്‍ ഇത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ദേശീയപാത വികസനം തങ്ങളുടെ നേട്ടമായി സംസ്ഥാന പൊതുമരാമത്തു മന്ത്രിയായ റിയാസിന്റെയും മറ്റും അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്താവുന്നത്. 18 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള തലശ്ശേരി-മാഹി ആറുവരി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചതോടെ 47 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ത്യം കുറിച്ചത്. 1977 ല്‍ ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചെങ്കിലും പിന്നീട് നാല് പതിറ്റാണ്ടിലേറെക്കാലം യാതൊന്നും സംഭവിച്ചില്ല. രാജ്യം ഭരിച്ച പാര്‍ട്ടികളും മുന്നണികളും അവഗണിച്ച പദ്ധതിക്ക് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ജീവന്‍ വച്ചത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുന്‍കയ്യെടുത്ത് 2018 ല്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുകയും, ദ്രുതഗതിയില്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു. പതിറ്റാണ്ടുകള്‍ മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പാസും ഇതുപോലെ മോദി സര്‍ക്കാരാണ് യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്തിന്റെ വികസനത്തില്‍ കേരളവും അണിചേരുന്നതിന്റെ ചിത്രമാണിത്.

 

Tags: Narendra ModiDevelopment eraLoksabha Election 2024Pehle Bharat Ghumo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

India

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.