കപൂര്‍ത്തല(പഞ്ചാബ്): അഖിലേന്ത്യാ എസ്. ബല്‍ക്കര്‍ സിംഗ് ചീമ മെമ്മോറിയല്‍ അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ് രണ്ടാം പതിപ്പില്‍ പഞ്ചാബ് പോലീസും ഈസ്‌റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയും ജേതാക്കളായി. പഞ്ചാബ് പോലീസ് ഇന്ത്യന്‍ ബാങ്ക് ചെന്നൈയെ (86-71) തോല്‍പിച്ചപ്പോള്‍ ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്ത തോല്‍പ്പിച്ചത് കെഎസ്ഇബി തിരുവനന്തപുരത്തെ(79-69) ആണ്.
പുരുഷന്മാരുടെ ഫൈനലില്‍ അമൃത് പാല്‍ അംജോത് സിങ്ങിനൊപ്പം വിശേഷ് ബ്രിഘുവന്‍ഷിയും ചേര്‍ന്ന് ചെന്നൈ ഇന്ത്യന്‍ ബാങ്കിനെതിരെ ആധിപത്യം പുലര്‍ത്തി.
വനിതകളുടെ ഫൈനല്‍ മത്സരത്തില്‍ ഈസ്റ്റേണ്‍ റെയില്‍വേ ഉയരക്കാരിയായ പൂനം ചതുര്‍വേദിയിലൂടെ ശക്തമായ പോരാട്ടത്തിലൂടെ 42-33 ന്റെ ലീഡോടെ ആദ്യ പകുതി അവസാനിപ്പിച്ചു. മൂന്നാം പാദത്തില്‍ കെഎസ്ഇബി തങ്ങളുടെ കളിയെ അവരുടെ മുന്നേറ്റത്തിലേക്ക് തിരികെ കൊണ്ടുവരികയും മൂന്നാം പാദത്തില്‍ 58-54 ന് ലീഡ് ചെയ്യുകയും ചെയ്തു.
അവസാന പാദത്തില്‍ 36 പോയിന്റുമായി പൂനം ചതുര്‍വേദി ലീഡിങ് സ്‌കോററായി. മധുകുമാരിയും നിമ്മയും ചേര്‍ന്ന് ഈസ്റ്റേണിനെ ചാമ്പ്യന്മാരാക്കി.
കെഎസ്ഇബിക്ക് വേണ്ടി കവിതയും ജീനയും 20 പോയിന്റ് വീതം നേടി. മൂന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ നേവി ഇന്ത്യന്‍ എയര്‍ഫോഴ്സിനെ തോല്‍പിച്ചു (90-77).
പൂനം വനിതാ ഡിവിഷനിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറുകയും ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ ലഭിക്കുകയും ചെയ്തു, പഞ്ചാബ് പോലീസില്‍ നിന്നുള്ള അംജോത് സിംഗിന് പുരുഷവിഭാഗത്തില്‍ എംവിപിക്ക് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ലഭിച്ചു. ത്രീ പോയിന്റ് മത്സരത്തില്‍ വനിതകളില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്നുള്ള ഗുല്‍ഭാഷ അലിയും പ്രിയങ്കയും പുരുഷന്മാരില്‍ ഇന്ത്യന്‍ ബാങ്കിലെ മുയിന്‍ ബെക്കും വിജയികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: