മുംബൈ: ഇന്ത്യാമുന്നണിയുടെ ധാരണയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉദ്ധവ് താക്കറെയ്‌ക്ക് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനം. മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ , മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാണ് കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചത്.
മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ ഉദ്ധവ് താക്കറെ പക്ഷക്കാരനായ അമോല്‍ കീര്‍തികര്‍ മത്സരിക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വിമര്‍ശനം. കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും ശരത് പവാറിന്റെ എന്‍സിപി വിഭാഗവും ആണ് സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക് സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. ഇവിടെ 48 സീറ്റുകളാണ് ഉള്ളത്. ഇത് മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ എങ്ങിനെ പങ്കുവെയ്‌ക്കണമെന്ന ധാരണ ഉണ്ടാക്കുന്നതിന് മുന്‍പേയാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുെന്ന് പ്രഖ്യാപനം ഉദ്ദവ് താക്കറെ നടത്തിയത്. വാസ്തവത്തില്‍ ഇത് കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായിരുന്നു. സഖ്യകക്ഷി ധര്‍മ്മത്തെ കാറ്റില്‍ പറത്തുന്നതായിരുന്നു ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിന്റെ പ്രതികരണം. രണ്ട് ഡസന്‍ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഇതുവരെയും സീറ്റ് വിഭജന ധാരണ ഉണ്ടാക്കാനായിട്ടില്ല. ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും തീരുമാനാമാകാത്ത എട്ടോ ഒമ്പതോ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലമെന്നിരിക്കെ എന്തിനാണ് സഖ്യധാരണകള്‍ കാറ്റില്‍പറത്തി ഉദ്ധവ് താക്കറെ അവിടേക്ക് സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് സഞ്ജയ് നിരുപം ചോദിക്കുന്നു.
അമോല്‍ കീര്‍തികറിനെ സ്ഥാനാര‍്ത്ഥിയായി പ്രഖ്യാപിച്ചത് ഷിന്‍ഡേ പക്ഷത്തെ തോല്‍പിക്കാന്‍
ഉദ്ധവ് താക്കറെ അമോല്‍ കീര്‍ത്തികറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് വ്യക്തമായ ഒരു കാരണമുണ്ട്. 2014 മുതല്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ വിജയിക്കുന്നത് അമോല്‍ കീര്‍ത്തികറിന്റെ അച്ഛന്‍ ഗജാനന്‍ കീര്‍ത്തികര്‍ ആണ്. ഇദ്ദേഹമാകട്ടെ ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയില്‍ അംഗമാണ്. സ്വന്തം മകനായ അമോല്‍ കീര്‍ത്തികറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അച്ഛന്‍ ഗജാനന്‍ കീര്‍ത്തികര്‍ സ്വയം പിന്‍വാങ്ങുമെന്നും അതുവഴി ഏക് നാഥ് ഷിന്‍ഡേയെ തോല്‍പിക്കാന്‍ ആകുമെന്നും ഉള്ള പ്രതീക്ഷയിലാണ് ഉദ്ധവ് താക്കറെ.
2014ലും 2019ലും തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ സഞ്ജയ് നിരുപം ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഉദ്ദവ് താക്കറെയുടെ ശിവസേന പക്ഷത്തിന്റെ വക്താവ് ആനന്ദ് ദുബെ പരിഹസിച്ചു. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന കാര്യം താന്‍ തന്നെ നേരിട്ട് കോണ്‍ഗ്രസിനെ അറിയിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഉദ്ധവ് താക്കറെയും സഞ്ജയ് നിരുപമിനെ വിമര്‍ശിച്ചു.
ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്ന് ഉദ്ധവ് താക്കറെയുടെ അനുയായി
ഇതിനിടെ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി കൂടിയായ ഏക് നാഥ് ഷിന്‍ഡേ കൂടി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: