കൊല്ലം: തിരുവനന്തപുരം-മധുര-തിരുവനന്തപുരം (16343/16344) അമൃത എക്സ്പ്രസിന് കഴക്കൂട്ടം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ പരീക്ഷണ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടത്.ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് പോകുന്ന ട്രെയിന്‍ രാത്രി 8.45 ന് കഴക്കൂട്ടത്ത് നിര്‍ത്തി 8.46 ന് പുറപ്പെടും. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുളള ട്രെയിന്‍ പുലര്‍ച്ചെ 3.36 ന് കഴക്കൂട്ടത്ത് എത്തി 3.37 ന് പുറപ്പെടും.
അമൃത എക്സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിച്ചത് ആയിരക്കണക്കിനുളള ടെക്നോപ്പാര്‍ക്ക് ജീവനക്കാര്‍ക്ക് ഗുണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: