Categories: News

ഏഷ്യന്‍ കറന്‍സികളില്‍ ഡോളറിനെതിരെ കഴിഞ്ഞ ആറ് മാസമായി നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ രൂപ മാത്രം; അനൂകൂലമായത് മോദിയുടെ അസാധാരണനീക്കം

അമേരിക്കന്‍ ഡോളറിനെതിരെ കഴിഞ്ഞ ആറ് മാസമായി നേട്ടമുണ്ടാക്കിയ കറന്‍സി ഇന്ത്യന്‍ രൂപ മാത്രം. മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ഡോളറിനെതിരെ ദുര്‍ബ്ബലപ്പെടുമ്പോള്‍ ഇന്ത്യന്‍ രൂപ മാത്രം 0.6 ശതമാനത്തോളമാണ് ശക്തിയാര്‍ജ്ജിച്ചത്.

Published by

അമേരിക്കന്‍ ഡോളറിനെതിരെ കഴിഞ്ഞ ആറ് മാസമായി നേട്ടമുണ്ടാക്കിയ കറന്‍സി ഇന്ത്യന്‍ രൂപ മാത്രം. മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ഡോളറിനെതിരെ ദുര്‍ബ്ബലപ്പെടുമ്പോള്‍ ഇന്ത്യന്‍ രൂപ മാത്രം 0.6 ശതമാനത്തോളമാണ് ശക്തിയാര്‍ജ്ജിച്ചത്. സാംസങ്ങ്, എല്‍ജി, ഹ്യുണ്ടായ്, കിയ തുടങ്ങിയ ആഗോള ബ്രാന്‍റുകളുടെ രാജ്യമായ തായ് ലാന്‍റിന്റെ ബാഹ് ത്, തെക്കന്‍ കൊറിയയുടെ കറന്‍സിയായ വൊണ്‍, തായ് വാന്റെ ഡോളര്‍, മലേഷ്യയുടെ റിംഗിറ്റ് എന്ന കറന്‍സികള്‍ എല്ലാം അമേരിക്കന്‍ ഡോളറിനെതിരെ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുകയാണ്.

ഇതിന് കാരണം മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന അസാധരണമായ ഒരു നീക്കമാണ്. ഇന്ത്യയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ അന്താരാഷ്‌ട്ര ബോണ്ട് സൂചികകളില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നു എന്നതാണ് ഈ നീക്കം. ഇത് മൂലം ഇന്ത്യന്‍ വിപണിയിലേക്ക് വന്‍തോതില്‍ ഡോളര്‍ ഒഴുകാന്‍ പോകുന്നു എന്ന പ്രതീക്ഷ ഇന്ത്യന്‍ രൂപയെ ഡോളറിനെതിരെ ശക്തിപ്പെടുത്തുന്ന നിര്‍ണ്ണായക ഘടകമാണ്.

ഇന്ത്യന്‍ രൂപയ്‌ക്ക് പുറമെ ഡോളറിനെതിരെ ശക്തിപ്രാപിച്ച മറ്റൊരു കറന്‍സി മെക്സിക്കോയുടെ പോസൊ മാത്രമാണ്. മറ്റ് ഏഷ്യന്‍ കറന്‍സികള്‍ മുഴുവന്‍ ഡോളറിനെതിരെ ശഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്തിയ നിരവധി അനുകൂലഘടകങ്ങളുണ്ട്. ഇതില്‍ മോദി സര്‍ക്കാരിന്റെ ചില ശക്തമായ നടപടികളും പ്രധാനമാണ്. അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ തോതില്‍ നില്‍കുന്നത് ഇന്ത്യയ്‌ക്ക് അനുഗ്രഹമായിട്ടുണ്ട്. അതുപോലെ ഇന്ത്യന്‍ രൂപ നല്‍കി അസംസ്കൃത എണ്ണ വാങ്ങുക വഴി ഇന്ത്യന്‍ രൂപയെ അന്താരാഷ്‌ട്ര കറന്‍സിയാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമവും ഇന്ത്യയ്‌ക്ക് അനൂകൂലമായി. ഇന്ത്യയുടെ സേവനകയറ്റുമതി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി അപായകരമായ തോതിലേക്ക് കൈവിട്ടുപോകാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. ഇതിനു പുറമെയാണ് അന്താരാഷ്‌ട്ര ബോണ്ട് സൂചികകളിലേക്ക് ഇന്ത്യയിലെ സര്‍ക്കാര്‍ ബോണ്ടുകള്‍ കൂടി 2024ല്‍ ചേര്‍ക്കാന്‍ പോകുന്നു എന്ന സംഭവവികാസം. ഇത് നടപ്പായാല്‍ വിദേശത്ത് നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് ഡോളറിന്റെ കുത്തൊഴുക്കായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ പ്രതീക്ഷയാണ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്തുന്ന പ്രധാനഘടകം.

മറ്റ് ഏഷ്യയിലെ കറന്‍സികളെല്ലാം ഡോളറിനെതിരെ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുകയാണ്. തായ് ലാന്‍റിന്റെ കറന്‍സിയായ ബാഹ്ത് ഡോളറിനെതിരെ 4.5 ശതമാനത്തോളം താഴ്ന്നു. തെക്കന്‍ കൊറിയയുടെ കറന്‍സിയായ വൊണിന്റെ മൂല്യം അമേരിക്കയുടെ ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ നാല് ശതമാനത്തോളം ദുര്‍ബ്ബലമായി. തായ് വാന്റെ ഡോളര്‍ അമേരിക്കയുടെ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 3.2 ശതമാനത്തോളമാണ് തകര്‍ന്നത്. അതുപോലെ മലേഷ്യയുടെ റിംഗിറ്റ് അമേരിക്കയുടെ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2.6 ശതമാനം തകര്‍ന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക