യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അധിഷേപിച്ചത് തന്റെ അമ്മയെ ആണെന്ന് പദ്മജ വേണുഗോപാല്‍. തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നു പദ്മജ പറഞ്ഞു. ഞാന്‍ കരുണാകരന്റെ മകളല്ലെന്നാണു രാഹുല്‍ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ അവര്‍ പറഞ്ഞത്. അദ്ദേഹം എന്തിനാണ് പത്ത് ദിവസം ജയിലില്‍ കിടന്നതെന്നും അതിന്റെ പിന്നിലെ കഥകള്‍ എന്താണെന്നും എനിക്കറിയാം. അത് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയിലിരുന്നു നേതാവായ ആളാണ്. എന്നെ വഴിയില്‍ തടയുമെന്നു പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാന്‍. അച്ഛന് ജയിലില്‍ പോകുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. രാജന് കേസിന്റെ സമയത്ത് ഒളിവില്‍ പോയി അച്ഛനെ കണ്ടയാളാണ് ഞാന്‍. പേടിക്കില്ല, പദ്മജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: