ഭോപാല്‍: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്നത് വിചിത്രമാണെന്ന് ബിജെപി നേതാവ് ഉമാഭാരതി. രാഹുലിന് പഴയ കഥകള്‍ ആരെങ്കിലും പറഞ്ഞുകൊടുക്കണം. അബദ്ധങ്ങളാണ് അദ്ദേഹം പറയുന്നതെല്ലാം. മതത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ വിഭജനം സൃഷ്ടിക്കാനാണ് നീക്കം. സിഖുകാരോട് സ്വന്തം പാര്ട്ടിക്കാര് ചെയ്തതെന്താണെന്ന് അദ്ദേഹം പഠിക്കട്ടെ, ഉമാഭാരതി ഭോപാലില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ദുര്‍ബലരായത് കൈയിലിരിപ്പ് കൊണ്ടാണ്. മോദിജി മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ, ഉമാഭാരതി പറഞ്ഞു. മോദിജി രാജ്യത്തിന് ലഭിച്ച വരമാണ്. അദ്ദേഹത്തിന് എന്നേക്കാള്‍ പ്രായമുണ്ട്. പക്ഷേ അദ്ദേഹം എത്ര കഠിനമായാണ് രാപകല്‍ പ്രവര്‍ത്തിക്കുന്നത്. അതൊരു ദൈവിക ശക്തിയാണ്, ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: