ജയ്പൂര്‍ :രാജസ്ഥാനിലെ കോട്ടയില്‍ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരം.
ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടിയതാണ് വൈദ്യുതാഘാതമേല്ക്കാന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ മറ്റ് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
വൈദ്യുതാഘാതമേറ്റ ഒരു കുട്ടിക്ക് 100 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകട കാരണമെന്ന് ആരോപണമുണ്ട്. അപകടസ്ഥലത്ത് വൈദ്യുതി ലൈനുകള്‍ താഴ്ന്ന നിലയിലായിരുന്നു. അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: