കാസര്‍ഡോഡ് : മഞ്ചേശ്വരത്ത് മൊഹമ്മദ് ആരിഫിനെ (21) മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുള്‍ റഷീദ്, ഷൗക്കത്ത് , സിദ്ധിഖ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മിയാപദവ് സ്വദേശി ആരിഫ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആരിഫിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
മര്‍ദ്ദനത്തെ തുടര്‍ന്നുളള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി ഉപയോഗിച്ച് സ്ഥിരം പ്രശ്നം സൃഷ്ടിച്ചതിനാലാണ് മര്‍ദ്ദനമേറ്റതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: