ന്യൂദൽഹി: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏക മാർഗം ചർച്ചകളാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ദൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കൻ സംസ്ഥാനത്ത് മെയ്തേയ്, കുക്കി സമുദായങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘട്ടനങ്ങളെ റിജിജു അപലപിച്ചു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരികയായിരിക്കും നരേന്ദ്ര മോദി സർക്കാരിന്റെ അടുത്ത ഘട്ട ശ്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ പ്രശ്‌നം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരായ പ്രക്ഷോഭമല്ലെന്നും രണ്ട് പ്രബല ഗ്രൂപ്പുകൾ തമ്മിലുള്ള വംശീയ ഏറ്റുമുട്ടലാണെന്നും റിജിജു പറഞ്ഞു.
മെയ്തികൾക്ക് പട്ടികവർഗ്ഗ (എസ്ടി) പദവി ശുപാർശ ചെയ്തുകൊണ്ടുള്ള മണിപ്പൂർ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷാവസ്ഥയിൽ 219 പേരെങ്കിലും അക്രമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: