ബെംഗളൂരു: ബെംഗളൂരുമായി ബന്ധപ്പെട്ട കള്ളക്കടത്തും അധോലോകഇടപാടും അടിസ്ഥാനമാക്കി കാസര്‍കോഡില്‍ രണ്ട് വീടുകളില്‍ റെയ്ഡ് നടത്തി എന്‍ ഐഎ.ഒരാളെ അറസ്റ്റ് ചെയ്തു. അധോലോകനായകന്‍ രവി പൂജാരിയുടെ സംഘാംഗം ഉള്‍പ്പെടെ രണ്ടു പേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം, കുരുട പ്പദവ് എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് പരിശോധന നടത്തിയത്. രവി പൂജാരിയുടെ അടുത്ത അനുയായിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുപോയി.
കുറ്റിക്കോല്‍ പടുപ്പില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ആളുടെ വീട്ടിലും പരിശോധന നടത്തി. ഇയാളെ അറസ്റ്റ് ചെയ്തു. ബെംഗളൂരു കേന്ദ്രീകരിച്ച് ഇവര്‍ ഹവാല ഇടപാടും കള്ളക്കടത്തും നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക