തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ന് ടെക്നോപാര്‍ക്കും വിഎസ്എസ്സിയും സന്ദര്‍ശിച്ചു. രാവിലെ ഒമ്പതു മണിക്ക് ടെക്നോപാര്‍ക്കിലെത്തിയ അദ്ദേഹം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള സോഫ്റ്റ്വെയര് ടെക്നോളജി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചു നടക്കുന്ന ചര്‍ച്ചയിലും അദ്ദേഹം സംബന്ധിച്ചു.
പിന്നാലെ 12ന് വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍ സെമികോണ്‍ ഇന്ത്യ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. അര്ദ്ധചാല ആവാസ വ്യവസ്ഥയെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (ഐഐഎസ്ടി) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
https://www.facebook.com/watch/live/?ref=watch_permalink&v=795515795727364
ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്, വിഎസ്എസ്സി/ഐഐഎസ്ടി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ എന്നിവരും വ്യവസായിക, സര്‍ക്കാര്‍, അക്കാദമിക മേഖലകളിലെ മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹം ഇന്നലെ തിരുവനന്തപുരത്തെ പ്രമുഖ്യ വ്യക്തികളെ കണ്ടു. മുന്‍ അംബാസഡറും വിദ്യാഭ്യാസ-വിദേശകാര്യ വിദഗ്ധനുമായ ഡോ. ടി.പി. ശ്രീനിവാസനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദീര്‍ഘനേരം തിരുവനന്തപുരത്തിന്റെ വിവിധ മേഖലകളിലെ വികസനത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ഗിരിദീപം കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ‘കേരളത്തിലെ യുവാക്കളെ ഭാവിയിലേക്ക് സജ്ജമാക്കുന്ന നൈപുണ്യം’ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുത്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും ദര്‍ശനത്തിനു ശേഷമായിരുന്നു ഇന്നലെ പ്രചാരണ പരിപാടികള്‍ തുടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തും. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ജില്ലാ ജനറല്‍സെക്രട്ടറി വി.ജി. ഗിരികുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: