ജയ്പൂർ : മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിച്ചതായി രാജസ്ഥാൻ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ (ട്രാഫിക്) ജ്യോതി ചൗഹാൻ പ്രസ്താവനയിൽ പറഞ്ഞു.
മാർച്ച് എട്ടിന് സംസ്ഥാന പാതകളിലെ എല്ലാ ഓർഡിനറി, എക്സ്പ്രസ് ബസുകളിലും (എസി, വോൾവോ ബസുകൾ ഒഴികെ) സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യമായി യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: