ബംഗ്ലൂരു: കര്‍ണാടക നിയമസഭയില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. രാജ്യസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം ആഘോഷിക്കവെയാണ് സഭയില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം ഇവര്‍ വിളിച്ചതെന്നാണ് ആരോപണം.
ഡല്‍ഹി സ്വദേശിയായ ഇല്ത്താസ്, ബംഗളൂരുവിലെ ആര്‍ടി നഗര്‍ സ്വദേശിയായ മുനാവര്‍, ഹാവേരിയിലെ ബൈദാഗി സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മാര്‍ച്ച് 6ന് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് സെയ്ദ് നസീര്‍ ഹുസൈന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഘോഷം നടക്കുകയായിരുന്നു. അപ്പോഴാണ് നിയമസഭയില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴങ്ങിയതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: