കൊച്ചി: പത്തനംതിട്ടയില്‍ എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി ജയിക്കുമെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്ജ്. ആലപ്പുഴക്കാരനായ തോമസ് ഐസക്കിനെ പത്തനംതിട്ടക്കാര് ഏറ്റെടുക്കില്ല. “അല്ലെങ്കിലും ആലപ്പുഴക്കാരനായ തോമസ് ഐസക്കിന് പത്തനംതിട്ടയില്‍ എന്ത് കാര്യം?”- പി.സി. ജോര്‍ജ്ജ് ചോദിച്ചു.
“പ്രധാനകാര്യം കേരളത്തില്‍ മോദി ഫാക്ടര്‍ ഉണ്ട് എന്നുള്ളതാണ്. കേരളമിന്ന് നാലരലക്ഷം കോടി കടത്തില്‍ മുങ്ങിനില്‍ക്കുകയാണ്. നമ്മള് ഓരോരുത്തരും 1,28,000 രൂപ കടക്കാരാണ്. ഇതിന് കാരണം പിണറായി വിജയനാണ്. തോമസ് ഐസക്കാണ്. ഇന്ത്യയെ ഭരിയ്ക്കുന്ന മോദിയെ എല്ലാവര്ക്കും ബഹുമാനമാണ്. ജനങ്ങള്‍ക്ക് മുഴുവന്‍ അദ്ദേഹത്തെ ബഹുമാനമാണ്. അത് മുതലാക്കാന്‍ കഴിഞ്ഞാല്‍ അനില്‍ ആന്റണി പാര്‍ലമെന്റില്‍ പോകും. പിന്നെ ബിഷപ്പുമാരുടെ പിന്തുണയും അനില്‍ ആന്റണിക്ക് കിട്ടും”- പി.സി. ജോര്‍ജ്ജ് പറഞ്ഞു.
“അതുപോലെ യുഡിഎഫില്‍ ആന്റോ ആന്റണി സ്ഥാനാര്‍ത്ഥിയാകുമെന്ന് കേള്‍ക്കുന്നു. ഒരു പാട് നെഗറ്റീവ് വോട്ടുകള്‍ ഉള്ള നേതാവാണ് ആന്റോ ആന്റണി. ആ മൈനസ് അനില്‍ ആന്റണിക്ക് വോട്ടായി മാറും “- പി.സി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: