തിരുവനന്തപുരം: പേട്ടയ്ക്ക് സമീപം നാടോടി ദമ്പതികളുടെ രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്തു വന്നു.കുട്ടിയുടെ മാതാപിതാക്കള്‍ ബിഹാര്‍ സ്വദേശികള്‍ തന്നെയാണാണ് ഡിഎന്‍എ ഫലത്തില്‍ വ്യക്തമായത്.
കുട്ടിയെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ നല്കിയ മൊഴിയില്‍ ഉള്‍പ്പെടെ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. കുട്ടി ഇവരുടേത് തന്നെയാണെന്ന് സ്ഥിരീകരണമായതോടെ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെയും സഹോദരങ്ങളെയും മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കും.
നിലവില്‍ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും . കുട്ടിയെ വിട്ടുകിട്ടാന്‍ സിഡബ്ല്യൂസിക്ക് പൊലീസ് കത്തു നല്കി.പ്രതിയെ പിടികൂടിയ സാഹചര്യത്തിലാണ് പൊലീസ് കത്തു നല്‍കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ ഹസന് കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നാണ് പൊലീസ് പിടിയിലായത്. നാവായിക്കുളത്താണ് പ്രതി ഹസന് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: