കോഴിക്കോട്: കൊയിലാണ്ടി ആര്‍എസ്എം എസ്എന്‍ഡിപി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി സി.ആര്.അമലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.കോളേജ് യൂണിയന് ചെയര്‍മാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസില്‍ പ്രതി ചേര്‍ത്തു.
നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 20 പേര്‍ക്കുമെതിരെയാണ് കേസ്. സി.ആര്.അമലിന് മര്‍ദനമേറ്റതിന് പിന്നില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കുള്ള വ്യക്തി വൈരാഗ്യമാണെന്ന് എഫ്ഐആറില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ അമലിന്റെ മൂക്കില്‍ ചതവും വലത് കണ്ണിന് സമീപം പരിക്കുമുണ്ട്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.ആര്.അനുനാഥ് ഇരുപത്തില്‍ പരം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം.
മര്‍ദ്ദിച്ച ശേഷം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെണ്ടത്തിച്ചതെന്ന് അമല്‍ പറഞ്ഞു. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: